BREAKINGKERALA

ഇന്‍- ചാര്‍ജ് ഭരണം അവസാനിപ്പിക്കാന്‍ ഗവര്‍ണര്‍; വി.സി നിയമനത്തിന് സേര്‍ച്ച് കമ്മിറ്റികള്‍ രൂപവത്കരിച്ചു

തിരുവനന്തപുരം: ആറു സര്‍വകലാശാലകളുടെ വി.സിമാരെ കണ്ടെത്താന്‍ സേര്‍ച്ച് കമ്മിറ്റികള്‍ രൂപവത്കരിച്ച് ഗവര്‍ണര്‍. കേരള, എം.ജി, കുഫോസ്, കെ.ടി.യു, കാര്‍ഷിക, മലയാളം സര്‍വകലാശാലകളുടെ വി.സി. നിയമനങ്ങള്‍ക്കാണ് സേര്‍ച്ച് കമ്മിറ്റി. കേരള സര്‍വകലാശാല സേര്‍ച്ച് കമ്മിറ്റിയില്‍ ചാന്‍സിലറുടെ നോമിനിയായി ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ എസ്. സോമനാഥിനെ ഉള്‍പ്പെടുത്തി.
വി.സി. നിയമന നിയമപ്രകാരം എട്ടംഗ കമ്മിറ്റിയുമായി മുന്നോട്ടുപോവുകയാണ് ഗവര്‍ണര്‍. നാലുവര്‍ഷ ബിരുദമടക്കം ഉന്നതവിദ്യാഭ്യാസരംഗത്ത് വലിയ മാറ്റംവരുന്നഘട്ടത്തില്‍ സര്‍വകലാശാലകളിലെ ഇന്‍-ചാര്‍ജ് ഭരണം വലിയ പ്രതിസന്ധിയുണ്ടാക്കുന്നുവെന്നുകണ്ടാണ് സ്ഥിരം വി.സി. നിയമനത്തിലേക്ക് ഗവര്‍ണര്‍ കടന്നത്. നിലവില്‍ കാലിക്കറ്റ് ഒഴികെ ഒരു സര്‍വകലാശാലയിലും സ്ഥിരം വി.സിമാരില്ല.
അതത് സര്‍വകലാശാലകള്‍ പ്രതിനിധികളെ നല്‍കാത്തതിനാല്‍ യു.ജി.സി.യുടെയും ചാന്‍സലറെന്നനിലയില്‍ തന്റെയും പ്രതിനിധികളെ ഉള്‍പ്പെടുത്തിയാണ് സമിതിക്ക് രൂപംനല്‍കിയത്. സര്‍വകലാശാലകള്‍ പ്രതിനിധികളെ പിന്നീട് നിര്‍ദേശിച്ചാല്‍ അവരെ സമിതികളില്‍ ഉള്‍പ്പെടുത്തും. ഗവര്‍ണറുടെ അധികാരം കുറച്ച ബില്ലില്‍ രാഷ്ട്രപതിയുടെ തീരുമാനം വരുന്നതുവരെ സ്ഥിരം വി.സിമാര്‍ വേണ്ടെന്ന നിലപാടിലാണ് സര്‍ക്കാര്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button