BREAKINGKERALA

‘ഉമര്‍ഫൈസിയെ സമസ്തയില്‍ നിന്ന് പുറത്താക്കണം, തങ്ങളെ ആക്ഷേപിക്കുന്നത് ശരിയല്ല’: വിമര്‍ശനവുമായി കെഎം ഷാജി

മലപ്പുറം: സമസ്ത നേതാവ് മുക്കം ഉമര്‍ ഫൈസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി. പാണക്കാട് സാദിഖ് അലി തങ്ങളെ ഒറ്റതിരിഞ്ഞു ആക്രമിക്കാമെന്ന് ആരും കരുതേണ്ടെന്നും ഉമര്‍ഫൈസിയെ സമസ്തയില്‍ നിന്ന് പുറത്താക്കണമെന്നും കെഎം ഷാജി പറഞ്ഞു. മലപ്പുറം വളാഞ്ചേരിയില്‍ മുസ്ലിം ലീഗ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഷാജി.
സാദിഖ് അലി തങ്ങളെ ആക്ഷേപിക്കുന്നത് ശരിയല്ല. സിപിഎം നല്ലതാണെന്ന് തോന്നുന്നവര്‍ക്ക് അങ്ങോട്ട് പോകാം. സമുദായത്തെ അവിടേക്ക് കൊണ്ട് പോകാമെന്ന് ആരും കരുതേണ്ട. സിപിഎമ്മില്‍ ആര്‍എസ്എസ് സ്ലീപ്പിംഗ് സെല്‍ എന്ന പോലെ സമുദായത്തില്‍ സിപിഎമ്മിന്റെ സ്ലീപ്പിംഗ് സെല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതിനെ വലിച്ച് താഴെയിടുക തന്നെ ചെയ്യുമെന്നും കെഎം ഷാജി പറഞ്ഞു. ജിഫ്രി തങ്ങളെ ആക്ഷേപിച്ച ലീഗുകാരനെതിരെ പാണക്കാട് തങ്ങള്‍ ഉടന്‍ നടപടിയെടുത്തിരുന്നു. ആ മര്യാദ തിരിച്ചും വേണം. അധികകാലം ആക്ഷേപങ്ങള്‍ കേട്ടുകൊണ്ടിരിക്കാന്‍ ആകില്ല. ഏതു കൊമ്പത്തെ ആളായാലും പോകാം. പക്ഷേ സമുദായത്തെ അങ്ങോട്ട് കൊണ്ട് ചെന്ന് കെട്ടാമെന്ന് ആരും കരുതേണ്ടെന്നും കെഎം ഷാജി പറഞ്ഞു.

Related Articles

Back to top button