ഓരോ ദിവസവും എന്തെല്ലാം വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിത്തീരുന്നത്. കണ്ടന്റ് ക്രിയേറ്റര്‍മാര്‍ വ്യൂവിന് വേണ്ടി ഓരോ ദിവസവും പുതിയ പുതിയ ഐഡിയകളുമായിട്ടാണ് എത്തുന്നത്. എന്തായാലും, അതില്‍ ഒരെണ്ണമാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോയും. സ്‌പൈഡര്‍മാനെ എങ്ങനെയെല്ലാം, എവിടെയെല്ലാം അവതരിപ്പിക്കാമോ അവിടെയെല്ലാം അവതരിപ്പിക്കുകയാണ് യുവാവ്. എന്നാല്‍, സ്‌പൈഡര്‍മാനോട് എന്തിനാടാ ഇങ്ങനെ ഒരു ചതി എന്ന് ചോദിക്കുന്നവരും ഉണ്ട്.
അതില്‍ ഏറ്റവും ഒടുവിലായി സ്‌പൈഡര്‍മാന്‍ യാചിക്കുന്ന രം?ഗമാണ് പകര്‍ത്തിയിരിക്കുന്നത്. മഹാരാഷ്ട്രയിലെ കല്യാണ്‍ സ്റ്റേഷന് മുന്നില്‍ നിന്നാണ് ഈ രം?ഗം പകര്‍ത്തിയിരിക്കുന്നത്. ‘ആരെങ്കിലും ഈ സ്‌പൈഡര്‍മാന് ഭിക്ഷ നല്‍കൂ’ എന്ന കാപ്ഷനോട് കൂടിയാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. shaddyman98 എന്ന യൂസറാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. വീഡിയോയില്‍ കാണുന്നത് സ്‌പൈഡര്‍മാന്‍ വേഷമിട്ട യുവാവ് സ്റ്റേഷന് മുന്നിലിരുന്ന് കൈനീട്ടി യാചിക്കുന്നതാണ്.
ചിലരെല്ലാം ചിരിയോടും ചിലരെല്ലാം അമ്പരപ്പോടും സ്‌പൈഡര്‍മാന്റെ വേഷത്തില്‍ യുവാവ് യാചിക്കുന്നത് നോക്കി നില്‍ക്കുന്നതും കാണാം. വളരെ പെട്ടെന്നാണ് വീഡിയോ ശ്രദ്ധിക്കപ്പെട്ടത്. നേരത്തെയും യുവാവ് സ്‌പൈഡര്‍മാന്റെ വേഷത്തിലുള്ള അനേകം വീഡിയോകള്‍ ഇതുപോലെ ചെയ്യുകയും അത് സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയുമുണ്ടായിട്ടുണ്ട്. അതില്‍ ഡാന്‍സ് ചെയ്യുന്ന സ്‌പൈഡര്‍മാനെയും, ക്ലാസ് മുറിയിലിരുന്ന് ഉറങ്ങുന്ന സ്‌പൈഡര്‍മാനെയും ഒക്കെ കാണാം. മറ്റൊരു വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത് വെല്‍ഡിംഗ് ഷോപ്പില്‍ ജോലി ചെയ്യുന്ന സ്‌പൈഡര്‍മാനെയാണ്. ഒരുപാട് പേരാണ് യുവാവിന്റെ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിട്ടുള്ളതും.
ഒരാള്‍ കമന്റ് നല്‍കിയിരിക്കുന്നത്, ‘ടോണി (സ്റ്റാര്‍ക്ക്) മരിച്ചതിന് ശേഷമുള്ള സ്‌പൈഡര്‍മാന്റെ സാമ്പത്തിക സ്ഥിതി ഇതാണ്’ എന്നാണ്. ‘കല്ല്യാണ്‍ ബിഗിനേഴ്‌സിന് വേണ്ടിയുള്ളതല്ല എന്നതിന്റെ ഉദാഹരണമാണ് ഇത്’ എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.
72 1 minute read