BREAKINGENTERTAINMENT

എല്ലാം വഴിയെ മനസ്സിലാകുമെന്ന് ജയസൂര്യ, പീഡന പരാതിക്കുശേഷം ആദ്യമായി നാട്ടില്‍

കൊച്ചി: വിദേശത്തായിരുന്ന നടന്‍ ജയസൂര്യ നാട്ടില്‍ മടങ്ങിയെത്തി. കുടുംബത്തോടൊപ്പം അമേരിക്കയിലായിരുന്ന ജയസൂര്യ നെടുമ്പാശ്ശേരിയിലാണ് ഇറങ്ങിയത്. പീഡനപരാതി ഉയര്‍ന്നതിന് ശേഷം ആദ്യമായാണ് നടന്‍ കേരളത്തില്‍ എത്തുന്നത്.തനിക്കെതിരായ രണ്ട് കേസുകളും കോടതിയിലായതുകൊണ്ട് വിഷയത്തില്‍ പ്രതികരിക്കാനാകില്ലെന്ന് ജയസൂര്യ മാധ്യമങ്ങളോട് പറഞ്ഞു. മാധ്യമങ്ങളെ വൈകാതെ തന്നെ കാണുമെന്ന് അറിയിച്ച നടന്‍ എല്ലാം വഴിയെ മനസ്സിലാകുമെന്നും കൂട്ടിച്ചേര്‍ത്തു.
നേരത്തെ ലൈംഗിക പീഡനക്കേസില്‍ ജയസൂര്യ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. പരാതി അടിസ്ഥാനരഹിതമാണെന്നും പരാതിയില്‍ പറയുന്ന ദിവസങ്ങളില്‍ ഷൂട്ടിങ് നടന്നിട്ടില്ലെന്നും ജയസൂര്യ പറഞ്ഞു. നിലവില്‍ രണ്ട് പീഡനക്കേസുകളാണ് ജയസൂര്യയ്ക്ക് എതിരെയുള്ളത്.
നടി പരാതിയില്‍ പറയുന്ന ദിവസങ്ങളില്‍ ഷൂട്ടിങ് നടന്നിട്ടില്ലെന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ജയസൂര്യ പറയുന്നത്. വിദേശത്ത് ആയതിനാല്‍ എഫ്.ഐ.ആര്‍ നേരിട്ട് കണ്ടിട്ടില്ലെന്നും ജയസൂര്യ ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
സെക്രട്ടേറിയേറ്റില്‍ സിനിമാ ചിത്രീകരണത്തിനിടെ ലൈംഗികപീഡനമുണ്ടായെന്ന നടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ജയസൂര്യയ്ക്ക് എതിരെ കേസ് എടുത്തത്.. സെക്ഷന്‍ 354,354 എ, 509 എന്നീ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. കൊച്ചിയിലെ നടിയുടെ പരാതിയില്‍ തിരുവനന്തപുരം കന്റോന്‍മെന്റ് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
വര്‍ഷങ്ങള്‍ക്കുമുന്‍പ് ചിത്രീകരണത്തിനിടെ സെക്രട്ടേറിയറ്റ് ഇടനാഴിയില്‍വെച്ച് നടന്‍ കടന്നുപിടിച്ച് ചുംബിച്ചെന്ന് നടി മാധ്യമങ്ങള്‍ക്കുമുന്നില്‍ വെളിപ്പെടുത്തിയിരുന്നു. കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷന്റെ പരിധിയിലാണ് സെക്രട്ടേറിയറ്റും പരിസരവും

Related Articles

Back to top button