കുഞ്ഞുങ്ങളുള്ള അമ്മമാരെ സംബന്ധിച്ച് പൊതുയിടങ്ങളില്‍ ഇറങ്ങിയാല്‍ ഏറെ പ്രതിസന്ധിസൃഷ്ടിക്കുന്ന കാര്യമാണ് അവരെ മുലയൂട്ടുക എന്നത്. ഇതുമായി ബന്ധപ്പെട്ട് പലയിടങ്ങളിലും മാറ്റങ്ങള്‍ വന്നുതുടങ്ങിയിട്ടുണ്ട് എന്ന് പറയുമ്പോഴും ആള്‍ക്കൂട്ടത്തിനിടയില്‍ കുട്ടിയെ മുലയൂട്ടുക എന്നത് അമ്മമാരെ സംബന്ധിച്ച് ഇപ്പോഴും വലിയ വെല്ലുവിളി തന്നെയാണ്. പൊതുയിടങ്ങളില്‍ ഗത്യന്തരമില്ലാതെ കുഞ്ഞിനെ മുലയൂട്ടേണ്ടി വരുമ്പോള്‍ നേരിടേണ്ടി വരുന്ന തുറിച്ചു നോട്ടങ്ങളും വിമര്‍ശനങ്ങളും ഒരുഭാഗത്ത് വേറെ. അത്തരത്തില്‍ തനിക്ക് നേരിട്ട ദുരനുഭവം പങ്കുവെക്കുകയാണ് മോഡലും ഇന്‍ഫ്‌ലുവന്‍സറുമായി ഷായൂണ്‍.
‘ഇത് ഉചിതമായ രീതിയല്ല, പോയി രഹസ്യമായി ചെയ്യു’ എന്നാണ് പൊതുയിടത്തില്‍ താന്‍ കുട്ടിയെ മുലയൂട്ടുമ്പോഴൊക്കെ ആളുകളില്‍ നിന്ന് കേട്ടത്. ഒരുദിവസം റെസ്റ്ററന്റില്‍ വെച്ച് ഞാന്‍ കുട്ടിയെ മുലയൂട്ടുകയായിരുന്നു. അവിടെ നിന്ന് പോകാനാണ് എന്നോട് ഒരു സ്ത്രീ ആവശ്യപ്പെട്ടത്. വിശക്കുന്നവന് ഭക്ഷണം നല്‍കുന്നിടത്ത് തന്റെ കുട്ടിക്ക് വിശക്കുമ്പോള്‍ മുലപ്പാല്‍ നല്‍കാന്‍ സാധിക്കുന്നില്ല എന്നത് എന്ത് തമാശയാണ്. കുട്ടികളെ എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ വരുമ്പോള്‍ കാഴ്ചപ്പാടുകള്‍ മാറുന്നു- ഹ്യൂമണ്‍സ് ഓഫ് ബോംബൈയില്‍ പങ്കുവെച്ച കുറിപ്പില്‍ ഷായൂണ്‍ പറയുന്നു.
തന്റെ കൊച്ചു കുട്ടിയെ പൊതുയിടത്തില്‍ വെച്ച് മുലയൂട്ടുന്നതിന്റെ പഴയ ദൃശ്യങ്ങളും താരം സമൂഹ മാധ്യങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.
ലെഹങ്ക ധരിച്ച് ടെറസിലിരുന്ന് ബ്ലൗസ് ഹുക്ക് എടുത്ത് കുട്ടിയെ മുലയൂട്ടുമ്പോള്‍ ഭര്‍ത്താവ് എടുത്ത ഫോട്ടോയാണെന്നും കണ്ടപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കണമെന്ന് തോന്നി ചെയ്തതാണെന്നും ഷായൂണ്‍ പറഞ്ഞു. ഇതിലൂടെ തന്റെ ഭാഗം പറയാനാണ് ശ്രമിച്ചതെന്നും ഷായൂണ്‍ കൂട്ടിച്ചേര്‍ത്തു.
89 1 minute read