BREAKINGKERALA

കെഎസ്ആര്‍ടിസി ബസ് ബൈക്കില്‍ ഇടിച്ചു; 2 യുവാക്കള്‍ക്ക് ദാരുണാന്ത്യം, സംഭവം ചേര്‍ത്തലയില്‍

ആലപ്പുഴ: ചേര്‍ത്തലയില്‍ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. കെഎസ്ആര്‍ടിസി ബസ് ഇടിച്ചാണ് ബൈക്ക് യാത്രക്കാരായ 2 യുവാക്കള്‍ മരിച്ചത്. ചേര്‍ത്തല നെടുമ്പ്രക്കാട് പുതുവല്‍ നികര്‍ത്തില്‍ നവീന്‍, സാന്ദ്ര നിവാസില്‍ ശ്രീഹരി എന്നിവരാണ് മരിച്ചത്. ചേര്‍ത്തല എക്‌സ്‌റേ ജംഗ്ഷന് സമീപം പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്. കെഎസ്ആര്‍ടിസി ബസ് ബൈക്കിടിലിടിക്കുകയായിരുന്നു. ഇരുവരും സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

Related Articles

Back to top button