BREAKINGKERALA

കോട്ടയം നഗരസഭയിലെ പെന്‍ഷന്‍ തട്ടിപ്പ്; മൂന്ന് ജീവനക്കാര്‍ക്കെതിരെ നടപടി, സസ്‌പെന്‍ഡ് ചെയ്തു

കോട്ടയം:കോട്ടയം നഗരസഭയിലെ പെന്‍ഷന്‍ തട്ടിപ്പില്‍ മൂന്ന് ജീവനക്കാര്‍ക്കെതിരെ നടപടി. പെന്‍ഷന്‍ വിഭാഗത്തിലെ സൂപ്രണ്ടായ ശ്യാം , സെക്ഷന്‍ ക്ലര്‍ക്ക് ബിന്ദു കെ.ജി , അക്കൗണ്ട് വിഭാഗത്തിലെ സന്തോഷ് കുമാര്‍ എന്നിവരെ നഗരസഭ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ സസ്‌പെന്‍ഡ് ചെയ്തു. നഗരസഭ സെക്രട്ടറിയുടെ ശൂപാര്‍ശ പ്രകാരമാണ് നടപടി.
പെന്‍ഷന്‍ വിഭാഗം സൂപ്രണ്ടായ ശ്യാമും അക്കൗണ്ട് വിഭാഗത്തിലെ ജീവനക്കാരനായ സന്തോഷ് കുമാറും ഫയലുകള്‍ കൃത്യമായി പരിശോധിക്കാതെയാണ് പാസ് ആക്കിയതെന്ന് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു. പെന്‍ഷന്‍ വിഭാഗത്തിലെ സെക്ഷന്‍ ക്ലര്‍ക്കായ ബിന്ദു കെ.ജി ചുമതലയേറ്റെടുക്കുമ്പോള്‍ ഈ വിഭാഗത്തിലിരിക്കാന്‍ വേണ്ടത്ര യോഗ്യതയില്ലാത്തത് നഗരസഭയെ അറിയിച്ചില്ലെന്നും ഉത്തരവില്‍ പറയുന്നു. തട്ടിപ്പ് നടത്തിയ അഖില്‍ സി വര്‍ഗീസിനെ നേരത്തെ തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം നഗരസഭ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Related Articles

Back to top button