BREAKINGKERALA

മേമുണ്ട ഹയര്‍ സെക്കന്ററി സ്‌കൂളിലെ 23വിദ്യാര്‍ത്ഥികള്‍ക്ക് മഞ്ഞപ്പിത്തം; 3 കടകള്‍ അടപ്പിച്ചു, വെള്ളം പരിശോധിക്കും

കോഴിക്കോട്: വടകര മേമുണ്ട ഹയര്‍ സെക്കന്ററി സ്‌കൂളിലെ 23വിദ്യാര്‍ത്ഥികള്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. വില്ല്യാപ്പള്ളി, ആയഞ്ചേരി, മണിയൂര്‍, വേളം മേഖലകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സംഭവത്തെ തുടര്‍ന്ന് സ്‌കൂള്‍ പരിസരത്തുള്ള മൂന്ന് കടകള്‍ അടച്ചു പൂട്ടാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി. കടകളില്‍ ഉപയോഗിക്കുന്ന വെള്ളം പരിശോധനക്ക് അയക്കുകയും ചെയ്തു. നേരത്തെ, മലപ്പുറത്തും മഞ്ഞപ്പിത്തം പടര്‍ന്നുപിടിച്ചിരുന്നു. നിലവില്‍ മലപ്പുറത്തെ സ്ഥിതി നിയന്ത്രണവിധേയമായിട്ടുണ്ട്.

Related Articles

Back to top button