KERALANEWS

കോഴിക്കോട് ചികിത്സയിലുണ്ടായിരുന്ന കുട്ടിക്ക് നിപ സ്ഥിരീകരിച്ചു

കേരളത്തിൽ വീണ്ടും നിപ്പ. കോഴിക്കോട് ചികിത്സയിലുണ്ടായിരുന്ന കുട്ടിക്ക് നിപയെന്ന് സംസ്ഥാനം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മറ്റും. മലപ്പുറത്ത്സർക്കാരിന്റെ കണ്ട്രോൾ റൂം ആരംഭിക്കും. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഫലം ഇനിയും പുറത്ത് വരാനുണ്ട്. അതിനു ശേഷമാകും ഔദ്യോഗിക സ്ഥിരീകരണം.

 

സംസ്ഥാനത്തിന്റെ ഫലം പോസിറ്റീവ് ആയ സാഹചര്യത്തിൽ ട്രൂ നാറ്റ് ടെസ്റ്റ് ഉൾപ്പെടെയുള്ള പരിശോധനാ സംവിധാനങ്ങൾ ഉടൻ ആരംഭിക്കുമെന്നും മന്ത്രി അറിയിക്കുന്നു. മലപ്പുറം പാണ്ടിക്കാട് സ്വദേശിയാണ് ഇപ്പോൾ ചികിത്സയിലുള്ളത്. പാണ്ടിക്കാട് എപ്പിസെന്ററായി കണക്കാക്കി റൂട്ട് മാപ്പും സമ്പർക്കപ്പട്ടികയും തയ്യാറാക്കി ആളുകളെ നിരീക്ഷണത്തിലാക്കും. രാത്രി വൈകിയാണെങ്കിലും ഇന്ന് തന്നെ പൂനെയിൽ നിന്നുള്ള ഫലം വരുമെന്നും അതിനു ശേഷം മറ്റു തീരുമാനങ്ങൾ എടുക്കുമെന്നാണ് ആരോഗ്യ മന്ത്രി അറിയിക്കുന്നത്.

Related Articles

Back to top button