2015 മുതല്‍ എയ്ഡഡ് സ്കൂളില്‍ ജോലി ചെയ്യ്ത് വരുന്ന മുപ്പതിനായിരത്തോളം അധ്യാപക – അനധ്യാപക ജീവനക്കാര്‍ക്ക് ഇതുവരെ ജോലി സംരക്ഷണം സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടില്ല. അവസാനമായി 2014 -15 വര്‍ഷം വരെയാണ് ജോലി സംരക്ഷണം ലഭിച്ചിരിക്കുന്നത്. കുട്ടികളുടെ കുറവ് മൂലം പുറത്തു പോകുന്ന അവസ്ഥയുണ്ടായാല്‍ ഒരുപാട് അധ്യാപകന് സര്‍വീസില്‍ നിന്നും പുറത്തു പോകേണ്ടിവരും. നിലവില്‍ 1:1 സംവിധാനം നിലവിലുള്ളതിനാലും ന്യൂലി സ്കൂളില്‍ ഒരു സംരക്ഷിത അധ്യാപകന് നിര്‍ബന്ധമായും ജോലി ചെയ്യേണ്ടതിനാലും HTV തസ്തികയില്‍ നിര്‍ബന്ധമായും സംരക്ഷിത അധ്യാപകനെ നിയമിക്കേണ്ടതിനാലും നിലവില്‍ സ്കൂളില്‍ ലഭ്യമാക്കാന്‍ പല വിദ്യാഭ്യാസ ഡയറക്ടര്‍ ഓഫീസിന് കീഴിലും അധ്യാപക- അനധ്യാപകര്‍ അധ്യാപക ബാങ്കില്‍ ഇല്ലാത്തതിനാല്‍ ദിവസവേതന ജീവനക്കാരെ നിയമിക്കാനാണ് പല ഡിഡിഇ ഓഫീസുകളില്‍ നിന്നും നിര്‍ദ്ദേശിച്ചിരിക്കുന്നത്. ആയതിനാല്‍ സര്‍ക്കാരിന് സാമ്പത്തിക നഷ്ടം ഇല്ലാതെ തന്നെ ഈ വിഷയം പരിഹരിക്കാന്‍ സര്‍ക്കാരിന് കഴിയും. എട്ടോളം വര്‍ഷം ജോലി ചെയ്ത് പുറത്തു പോകേണ്ടിവരുന്ന 2015 മുതല്‍ 2024 വരെ ജോലിയില്‍ പ്രവേശിച്ച എല്ലാ അധ്യാപക- അനധ്യാപകര്‍ക്കും കൂടി സംരക്ഷണം നല്‍കുന്നതിന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി,വിദ്യാഭ്യാസ വകുപ്പ് മന്ത്രി, ധനകാര്യ വകുപ്പ് മന്ത്രി എന്നിവര്‍ക്ക് ടീച്ചേഴ്സ് മൂവ്മെന്റ് ഓഫ് കേരള നിവേദനം നല്കി കഴിഞ്ഞു ഈ വിഷയത്തില്‍ ശക്തമായി ഇടപെട്ട് പരിഹാരം കാണുന്നതിന് എല്ലാ എംഎല്‍എമാര്‍ക്കും വിദ്യാഭ്യാസ മേഖലയിലെ എല്ലാ സംഘടന നേതാക്കള്‍ക്കും ജീവനക്കാരുടെ കൂട്ടായ്മ നിവേദനം നല്കിവരുന്നു. അധ്യാപക ബാങ്കില്‍ നിലവില്‍ കൂടുതല്‍ പേര് ഇല്ലാത്തതിനാല്‍ സര്‍ക്കാരിന് സാമ്പത്തിക ബാധ്യത ഇല്ലാതെ തന്നെ നിയമന അംഗീകാരം ലഭിച്ച എല്ലാവര്ക്കും സംരക്ഷണം നല്കുവാന് സര്‍ക്കാരിന് കഴിയും ഈ വിഷയത്തില്‍ വളരെ പെട്ടെന്ന് സര്‍ക്കാര്‍ തീരുമാനമെടുക്കമെന്ന് ടീച്ചേഴ്സ് പ്രൊട്ടക്ഷന്‍ മൂവ്മെന്റ് ഓഫ് കേരള സംസ്ഥാന ഭാരവാഹികളായ ബിന്‍സി എറണാകുളം, ആസിഫ്.ടി കോഴിക്കോട്, പ്രതാപന് തൃശൂര്‍ തുടങ്ങിയവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു
129 1 minute read