BREAKINGNATIONAL
Trending

ടാറ്റ ഗ്രൂപ്പിനെ ഇനി നോയല്‍ ടാറ്റ നയിക്കും

മുംബൈ: അന്തരിച്ച വ്യവസായി രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയായി ടാറ്റ ട്രസ്റ്റിന്റെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് നോയല്‍ ടാറ്റ. ഇന്നു മുംബൈയില്‍ ചേര്‍ന്ന ട്രസ്റ്റ് യോഗത്തിലാണ് തീരുമാനം. രത്തന്‍ ടാറ്റയുടെ അര്‍ധസഹോദരനാണ്. സര്‍ രത്തന്‍ ടാറ്റ ട്രസ്റ്റ്, സര്‍ ദോറാബ്ജി ടാറ്റ ട്രസ്റ്റ് എന്നിവയുടെ ബോര്‍ഡ് ട്രസ്റ്റിയാണ് നിലവില്‍ നോയല്‍ ടാറ്റ. നവല്‍ എച്ച് ടാറ്റയും സിമോണ്‍ എന്‍ ടാറ്റയുമാണ് മാതാപിതാക്കള്‍. നവല്‍ എച്ച് ടാറ്റയ്ക്ക് രണ്ട് ഭാര്യമാണുണ്ടായിരുന്നത്. ആദ്യ ഭാര്യ സൂനി ടാറ്റയിലുള്ള മക്കളാണ് രത്തന്‍ ടാറ്റയും ജിമ്മി ടാറ്റയും.
ഇന്ത്യയിലെ പബ്ലിക് ചാരിറ്റബിള്‍ ഫൗണ്ടേഷനുകളില്‍ ഏറ്റവും വലുതാണ് ടാറ്റ ട്രസ്റ്റ്. സര്‍ ദോറാബ്ജി ടാറ്റ ട്രസ്റ്റും സര്‍ രത്തന്‍ ടാറ്റ ട്രസ്റ്റുമാണ് ടാറ്റ ട്രസ്റ്റിനുകീഴിലുള്ള രണ്ട് പ്രധാന സ്ഥാപനങ്ങള്‍. ടാറ്റ ഗ്രൂപ്പിന്റെ മാതൃ കമ്പനിയായ ടാറ്റ സണ്‍സിന്റെ 52 ശതമാനത്തോളം ഓഹരിയാണ് ഇരു ട്രസ്റ്റുകളും ചേര്‍ന്ന് കൈവശം വെച്ചിരിക്കുന്നത്. സര്‍ രത്തന്‍ ടാറ്റ ട്രസ്റ്റിന്റെയും സര്‍ ദൊറാബ്ജി ട്രസ്റ്റിന്റെയും കീഴില്‍ മൂന്ന് ട്രസ്റ്റുകള്‍ വീതമുണ്ട്.
നോയല്‍ ടാറ്റ തലപ്പത്ത് എത്തിയത് ടാറ്റ ട്രസ്റ്റിന് ?ഗുണം ചെയ്യുമെന്ന് ടാറ്റ സണ്‍സിന്റെ മുന്‍ ബോര്‍ഡ് അം?ഗം ആര്‍. ?ഗോപാലകൃഷ്ണന്‍ പ്രതികരിച്ചു. ‘വളരെ നല്ലവനും വിവേകിയുമായ മനുഷ്യന്‍’ എന്നാണ് നോവലിനെ അദ്ദേഹം വിശേഷിപ്പിച്ചത്.
രത്തന്‍ ടാറ്റ ജീവിച്ചിരുന്ന സമയത്തുതന്നെ നേതൃസ്ഥാനത്തേയ്ക്ക് നോയല്‍ ടാറ്റയുടെ പേര് ഉയര്‍ന്നുവന്നിരുന്നു. അന്ന് നോവലിനെ നേതൃസ്ഥാനത്തേയ്ക്ക് കൊണ്ടുവരുന്നതില്‍ രത്തന്‍ ടാറ്റയ്ക്ക് താത്പര്യമില്ലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്.
കുടുംബത്തിനല്ല, പ്രൊഫഷണലിസത്തിനാണ് മുന്‍തൂക്കം എന്നായിരുന്നു ജീവിതകാലമത്രയും രത്തന്‍ ടാറ്റയുടെ സിദ്ധാന്തം. അര്‍ധസഹോദരന്‍ നോയല്‍ ടാറ്റയെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നതിനുള്ള ടാറ്റയുടെ ഉത്തരവും ഇതുതന്നെയായിരുന്നു. നേതൃപദവിയുടെ ഉത്തരവാദിത്തങ്ങള്‍ ചുമലിലേറ്റാന്‍ നോയല്‍ ടാറ്റ പ്രാപ്തനല്ലായെന്നായിരുന്നു രത്തന്‍ ടാറ്റയുടെ പക്ഷം. എന്നാല്‍, രത്തന്‍ ടാറ്റയ്ക്കുശേഷം ടാറ്റ ഗ്രൂപ്പ് ഒരു തലമുറ മാറ്റത്തിനുള്ള സാധ്യതകള്‍ ചിന്തിക്കുമ്പോള്‍ സ്വാഭാവികമായും ആദ്യ പേരുകാരന്‍ നോയല്‍ ടാറ്റ തന്നെയാകുമെന്നായിരുന്നു കോര്‍പറേറ്റ് ലോകത്ത് അന്നുമുതലേയുള്ള വിലയിരുത്തല്‍.

Related Articles

Back to top button