UncategorizedKERALA

ഡോ.ടി.കെ. അനുസ്മരണം സംഘടിപ്പിച്ചു

 

ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങൾക്കു പരിക്കേല്പിക്കുകയും ഒരു തരം വംശീയാധിപത്യം പ്രയോഗിക്കുകയും ചെയ്തു പോരുന്ന മോദി സർക്കാരിന് 1975 – 77 കാലത്തെ അടിയന്തിരാവസ്ഥയെ വിമർശിക്കാൻ അവകാശമില്ലെന്ന് അഡ്വ: കാളീശ്വരം രാജ് പറഞ്ഞു. എറണാകുളത്ത് അച്യുത മേനോൻ ഹാളിൽ ഡോ.ടി.കെ രാമചന്ദ്രൻ അനുസ്മരണ പരിപാടിയിൽ പങ്കെടുത്തു കൊണ്ട് “അടിയന്തിരാവസ്ഥ : ഒരു സമകാലിക വായന” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വ്യാജോക്തിയും കാപട്യവും മാത്രം കൈമുതലായുള്ള ഒരു ഏകാധിപതിക്കു കീഴിൽ അമർന്നു പോയ ഒരു ചരിത്രത്തിൻ്റെ പേരിൽ ഇന്ത്യക്കാർക്ക് ആത്മനിന്ദ അനുഭവിക്കേണ്ടി വരുമെന്ന് അദ്ദേഹം തുടർന്നു പറഞ്ഞു. മോദി സർക്കാർ “സംവിധാൻ ഹത്യാ ദിവസ്” ആചരിക്കുന്നത് തികഞ്ഞ ഹിപ്പോക്രസി മാത്രമാണ്.

 

പ്രഖ്യാപിതമായ ഒരു അടിയന്തിരാവസ്ഥ നിലവിലില്ലെങ്കിലും ലക്ഷണമൊത്ത ഒരു ഫാസിസ്റ്റ് അധികാരമാണ് മോദി നടപ്പാക്കുന്നതെന്ന് തുടർന്നു സംസാരിച്ച പ്രൊ. കെ.പി. ശങ്കരൻ പറഞ്ഞു.

 

മാധ്യമപ്രവർത്തകനായ എൻ. മാധവൻകുട്ടി, എം എൽ പി ഐ (റെഡ് ഫ്ലാഗ്) സംസ്ഥാന സെക്രട്ടറി പി.സി. ഉണ്ണിച്ചെക്കൻ എന്നിവർ തുടർന്നു സംസാരിച്ചു.

ടി.കെ. രാമചന്ദ്രൻ അനുസ്മരണ സമിതി പ്രസിഡൻ്റ് ചാൾസ് ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. പി.എസ്. രാജഗോപാലൻ സ്വാഗതം ആശംസിച്ചു.

Related Articles

Back to top button