KERALANEWS

തിരുവനന്തപുരത്ത് അമ്മയെയും മകളെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; സിവിൽ കേസിൽ പ്രതികൂല വിധി വന്നത് മൂന്നുദിവസം മുമ്പ്

പാലോട് പേരയം ചെല്ലഞ്ചിയില്‍ അമ്മയേയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തി. ചെല്ലഞ്ചി ഗീതാലയത്തില്‍ സുപ്രഭ (88), ഗീത (59) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അമിതമായി ഗുളിക കഴിച്ചാണ് മരണമെന്നാണ് പ്രാഥമിക നിഗമനം

മാനസിക സമ്മർദമാണ് മരണകാരണമെന്ന് ബന്ധുകള്‍ പറയുന്നു. 12 സെന്റ് വസ്തുവുമായി ബന്ധപ്പെട്ട് സിവില്‍ കേസില്‍ മൂന്നു ദിവസം മുൻപ് വന്ന വിധി ഇവർക്ക് പ്രതികൂലമായിരുന്നു. തുടർന്ന് ഇവർ മാനസികമായി തളർന്നിരുന്നു. ഗീതയുടെ ഭർത്താവ് വത്സലൻ വീട്ടില്‍ ഉണ്ടായിരുന്നു. അദ്ദേഹം ഇത് അറിഞ്ഞിരുന്നില്ല.

ശനിയാഴ്ച രാവിലെ 8.30 ഓടെയാണ് മൃതദേഹം കണ്ടത്. ഗീതയുടെ മൃതദേഹം വീടിന്റെ ഹാളിലും സുപ്രഭയുടെ മൃതദേഹം മുറിക്ക് ഉള്ളിലുമാണ് കണ്ടെത്തിയത്.(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക.

Related Articles

Back to top button