BREAKINGENTERTAINMENT

ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും

കൊച്ചി: സംസ്ഥാന, ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. 70മത് ദേശീയ ചലച്ചിത്ര പുരസ്‌കാരവും, സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനവും നാളെയാണ് നടക്കുക. ദേശീയ ചലച്ചിത്ര പുരസ്‌കാരം ഉച്ചതിരിഞ്ഞ് മൂന്നു മണിക്കാണ് നടക്കുക. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം രാവിലെ 11 മണിക്കാണ് നടക്കുക. 2022 ലെ പുരസ്‌കാരങ്ങളാണ് ദേശീയ അവാര്‍ഡില്‍ പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ചിത്രങ്ങളാണ് സംസ്ഥാന അവാര്‍ഡിന് എത്തിയത്.
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ സംവിധായകനും തിരക്കഥാകൃത്തുമായ സുധീര്‍ മിശ്രയാണ് ജൂറി അധ്യക്ഷന്‍. സംവിധായകന്‍ പ്രിയാനന്ദനും ഛായാഗ്രാഹകന്‍ അഴകപ്പനുമാണ് പ്രാഥമിക ജൂറി അധ്യക്ഷന്‍മാര്‍. സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി, എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍ എന്നിവര്‍ ജൂറി അംഗങ്ങളാണ്.
രണ്ട് ഘട്ടങ്ങളായാണ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളുടെ സ്‌ക്രീനിംഗ് നടന്നത്. 160 സിനിമകളാണ് ആദ്യ ഘട്ടത്തില്‍ മത്സരത്തിന് ഉണ്ടായിരുന്നതെങ്കില്‍ ചിത്രങ്ങള്‍ രണ്ടാം ഘട്ടത്തില്‍ അമ്പതില്‍ താഴെയായി ചുരുങ്ങി. കഴിഞ്ഞ രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങളെയും മത്സരത്തില്‍ പരിഗണിച്ചിട്ടുണ്ട്.
ദേശീയ ചലച്ചിത്ര അവാര്‍ഡ് സംബന്ധിച്ച ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവം. തങ്ങളുടെ പ്രിയ താരങ്ങള്‍ മത്സരയിനത്തില്‍ ഉണ്ടോ എന്നാണ് പലരും ഉറ്റുനോക്കുന്നത്.
ഈ അവസരത്തില്‍ മികച്ച നടനാകാന്‍ ഉയര്‍ന്ന് കേള്‍ക്കുന്ന പേരുകളില്‍ മുന്‍പന്തിയില്‍ മലയാളികളുടെ പ്രിയ താരം മമ്മൂട്ടിയാണ്. റോഷാക്ക്, നന്‍പകല്‍ നേരത്ത് മയക്കം എന്നീ സിനിമകളിലെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. വ്യത്യസ്ത വേഷങ്ങള്‍ കൊണ്ട് എന്നും അമ്പരപ്പിക്കുന്ന മമ്മൂട്ടിയ്ക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിക്കുമോ ഇല്ലയോ എന്നത് കാത്തിരുന്ന് അറിയേണ്ടിയിരിക്കുന്നു.
അതേസമയം, മമ്മൂട്ടിയ്ക്ക് കടുത്ത മത്സരം നല്‍കി മറ്റൊരു നടനും മികച്ച നടന്‍ കാറ്റ?ഗറിയില്‍ ഉണ്ടെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. കന്നഡ സൂപ്പര്‍ താരം ഋഷഭ് ഷെട്ടിയാണ് ആ താരം. രാജ്യമെമ്പാടും ശ്രദ്ധപിടിച്ചു പറ്റിയ കാന്താരയിലെ പ്രകടത്തിനാണ് റിഷഭ് മത്സരിക്കുന്നത്. ചിത്രത്തില്‍ സംവിധായകനാകും തിളങ്ങിയ റിഷഭിന്റെ കാന്താരയിലെ പ്രകടനം ഏറെ ജനശ്രദ്ധനേടിയിരുന്നു.

Related Articles

Back to top button