BREAKINGKERALA
Trending

ആന്റിബയോട്ടിക്കുകള്‍ നിര്‍ദേശിക്കുന്നതിന് ലാബ് പരിശോധന നിര്‍ബന്ധമാക്കി

തൃശ്ശൂര്‍: ലാബ് പരിശോധനയ്ക്കുശേഷംമാത്രം ആന്റിബയോട്ടിക്കുകള്‍ എഴുതിയാല്‍ മതിയെന്ന് ദേശീയ മെഡിക്കല്‍ കമ്മിഷന്‍ ഡോക്ടര്‍മാരോട് നിര്‍ദേശിച്ചു. യുക്തിപരമല്ലാത്ത ഉപയോഗംമൂലം ഔഷധങ്ങള്‍ക്ക് ഗുണം ലഭിക്കാത്ത സ്ഥിതി ഒഴിവാക്കാനാണിത്. കഫ പരിശോധന, അണുബാധ കണ്ടെത്തുന്നതിനുള്ള കള്‍ച്ചര്‍ ടെസ്റ്റുകള്‍ എന്നിവയാണ് വേണ്ടത്.
ആന്റിബയോട്ടിക്കുകള്‍ ഗുരുതര രോഗബാധയുള്ളവര്‍ക്കായി പരിമിതപ്പെടുത്തണമെന്നതാണ് പ്രധാന നിര്‍ദേശം. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ഫാര്‍മസിസ്റ്റുകള്‍, ആശുപത്രി അധികാരികള്‍ എന്നിവരൊക്കെ ജാഗ്രത പുലര്‍ത്തണം.
ലാബ് പരിശോധനകളുടെ ഫലം വിലയിരുത്തിയശേഷംമാത്രമേ മരുന്നുകള്‍ നിര്‍ദേശിക്കാവൂ. മരുന്നുകള്‍ നിര്‍ദേശിക്കുമ്പോള്‍ സ്വീകരിക്കേണ്ട മാനദണ്ഡം വിവരിക്കുന്ന ടൂള്‍ കിറ്റും കമ്മിഷന്‍ പുറത്തിറക്കിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button