BREAKINGKERALA

നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച കേസില്‍ പ്രതികള്‍ അറസ്റ്റില്‍

കല്‍പ്പറ്റ: നേപ്പാള്‍ സ്വദേശികളായ മഞ്ജു സൗദ് (34), അമര്‍ ബാദുര്‍ സൗദ്(45), റോഷന്‍ സൗദ് (20) എന്നിവരെയാണ് കല്പറ്റ പോലീസ് അറസ്റ്റ് ചെയ്തത്. 2024 മെയ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കല്‍പറ്റയിലെ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്തു താമസിച്ചു വരികയായിരുന്ന ഏഴ് മാസം ഗര്‍ഭിണിയായിരുന്ന യുവതിയെ ആണ്‍ സുഹൃത്തായ റോഷനും റോഷന്റെ അമ്മയായ മഞ്ജു സൗദും ഗര്‍ഭഛിദ്രം നടത്തി പ്രസവിപ്പിച്ച് കുഞ്ഞിനെ ഉപേക്ഷിച്ചു എന്ന നേപ്പാളിലെ സെമിന്‍പൂള്‍ സ്വദേശിയായ യുവതിയുടെ പരാതിയിലാണ് കേസെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം പോലീസ് നടത്തിവരികയാണ്.

Related Articles

Back to top button