ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയില്‍ വിജയി പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടന്‍ തന്നെയെന്ന് അപ്പീല്‍ ജൂറി കമ്മിറ്റി. വിധി നിര്‍ണയത്തില്‍ പിഴവില്ലെന്ന് അപ്പീല്‍ ജൂറി കമ്മിറ്റി തീരുമാനം അറിയിച്ചു. വിധി നിര്‍ണയത്തില്‍ പിഴവുണ്ടെന്ന് കാട്ടി രണ്ട് പരാതികളാണ് ലഭിച്ചത്. കുമരകം ടൗണ്‍ ബോട്ട് ക്ലബ് സ്റ്റാര്‍ട്ടിങ്ങില്‍ പിഴവ് ഉണ്ടെന്നായിരുന്നു പരാതി. പരാതി പുനഃപരിശോധിക്കേണ്ടതില്ലെന്ന് അപ്പീല്‍ ജൂറി കമ്മിറ്റി വ്യക്തമാക്കി.
ആവേശോജ്ജ്വലമായ മത്സരത്തിനൊടുവിലാണ് കാരിച്ചാല്‍ ചുണ്ടന്‍ വീണ്ടും കപ്പില്‍ മുത്തമിട്ടത്. ഫോട്ടോ ഫിനിഷിലാണ് കാരിച്ചാല്‍ വിയപുരം ചുണ്ടനെ മറികടന്നത്. വീയപുരമാണോ കാരിച്ചാലാണോ മുന്നിലെത്തിയതെന്ന് സംശയം ആദ്യമുയര്‍ന്നിരുന്നു. പിന്നീടാണ് ഫലനിര്‍ണയത്തില്‍ അപാകതയുണ്ടെന്ന് ആരോപണം ഉയര്‍ന്ന് തര്‍ക്കം ഉണ്ടായത്. തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും കാരിച്ചാല്‍ ചുണ്ടന്‍ തുഴഞ്ഞ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബാണ് പൊന്‍ കിരീടം സ്വന്തമാക്കിയത്.
58 Less than a minute