KERALABREAKINGNEWS
Trending

നേതാക്കള്‍ക്ക് 75 വയസ്സ് പ്രായ പരിധിയില്‍ മാറ്റം വേണ്ടെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ

നേതാക്കള്‍ക്ക് 75 വയസ്സ് പ്രായ പരിധിയില്‍ മാറ്റം വേണ്ടെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോയില്‍ നിര്‍ദ്ദേശം. പാര്‍ട്ടി കോണ്‍ഗ്രസ്സിനുള്ള കരട് രാഷ്ട്രീയ പ്രമേയം ചര്‍ച്ച ചെയ്യുന്ന യോഗത്തില്‍ ആണ് നിര്‍ദ്ദേശം. പിണറായി വിജയന്‍ ഇത്തവണ പിബിയില്‍ തുടരുന്ന കാര്യത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിക്കും.

കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസിലാണ് കേന്ദ്ര കമ്മറ്റി അംഗങ്ങള്‍ക്ക് 75 വയസ് എന്ന പ്രായ പരിധി പാര്‍ട്ടി നിശ്ചയിച്ചത്. നിലവില്‍ 75 വയസ് കഴിഞ്ഞ നിരവധി അംഗങ്ങള്‍ പോളിറ്റ് ബ്യാറോയിലുണ്ട്. 17 അംഗ പോളിറ്റ് ബ്യൂറോയില്‍ ഏഴ് പേര്‍ 75 വയസ് പ്രായ പരിധി പൂര്‍ത്തിയാക്കിയവരാണ്. പ്രകാശ് കാരാട്ട്, ബ്രിന്ദ കാരാട്ട്,മണിക്ക് സര്‍ക്കാര്‍,പിണറായി വിജയന്‍, സുര്‍ജ്യകാന്ത് മിശ്ര,ജി രാമകൃഷ്ണന്‍,സുഭാഷിണി അലി എന്നിവര്‍ക്ക് 75 വയസ്സ് പൂര്‍ത്തിയായി.

അവര്‍ മാറി നില്‍ക്കേണ്ട സാഹചര്യമുണ്ടാകും. ഈ ഘട്ടത്തിലാണ് ഇതില്‍ മാറ്റം വേണമെന്ന് നേതൃതലത്തില്‍ തന്നെ ആവശ്യമുയര്‍ന്നത്. എന്നാല്‍ ്പ്രായ പരിധി പുനപരിശോധിക്കേണ്ടതില്ല എന്ന് പ്രകാശ് കാരാട്ട് പിബി യോഗത്തില്‍ അറിയിച്ചു. ബിജെപിക്കെതിരെ വിശാല സഖ്യം എന്ന നയം തുടരും.
സംഘടന ശക്തി വര്‍ധിപ്പിക്കുന്നതിന് ഊന്നല്‍ നല്‍കണം എന്ന് കരട് രാഷ്ട്രീയ പേമേയത്തില്‍ വ്യക്തമാക്കുന്നു.

Related Articles

Back to top button