തിരുവനന്തപുരം: സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണത്തില്‍ ഇന്നും കുറവില്ല. പതിമൂവായിരത്തി ഒരുനൂറ്റി തൊണ്ണൂറ്റി ആറ് ( 13,196) പേരാണ് ഇന്ന് പനി ചികിത്സയ്ക്കായി ആശുപത്രികളിലെത്തിയത്. 145 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 416 പേര്‍ ഡെങ്കിപനിയുടെ രോഗ ലക്ഷണവുമായി ചികിത്സയിലാണ്.
42 പേര്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍ പനിയും സ്ഥിരീകരിച്ചു. രോഗവ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിനിടെ തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ആറു പേര്‍ക്ക് കൂടി കോളറ സ്ഥിരീകരിച്ചു. ഇതോടെ പത്തുപേരാണ് കോളറ ബാധിച്ച് നിലവില്‍ ചികിത്സയിലുള്ളത്.
89 Less than a minute