തൃശ്ശൂര്‍: പരോളിലിറങ്ങി ചാരായം വാറ്റിയ ബിജെപി പ്രവര്‍ത്തകന്‍ പൊലീസിനെ കണ്ടതോടെ ഓടി രക്ഷപ്പെട്ടു. തൃശൂര്‍ ആളൂരില്‍ പരോളിലിറങ്ങിയ ജയില്‍പ്പുള്ളിയാണ് ചാരായം വാറ്റിയത്. പൊലീസിനെ കണ്ടതോടെ ഇയാള്‍ ഇറങ്ങിയോടി. ആളൂര്‍ സ്വദേശി സതീശന്‍ (40) ആണ് ചാരായം വാറ്റിയിരുന്നത്.
ചാലക്കുടിയില്‍ സിപിഎം പ്രവര്‍ത്തകര്‍ മാഹിനെ ആശുപത്രിയില്‍ കയറി വെടിക്കൊന്ന കേസിലെ പ്രതിയാണ് സതീശന്‍. തവനൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ച് വരികയാണ് ഇയാള്‍. നാളെ പരോള്‍ കഴിയാതിരിക്കെയാണ് സതീശന്‍ ചാരായം വാറ്റ്. സതീശന്റെ പേരിലുള്ള ആള്‍താമസമില്ലാത്ത വീട്ടിലായിരുന്ന വാറ്റ്. വീടിനകത്ത് നിന്ന് ചാരായവും വാറ്റുപകരണങ്ങളും പൊലീസ് ലഭിച്ചു. സതീശനെ പിടികൂടാന്‍ അന്വേഷണം തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു.
61 Less than a minute