പാലക്കാട്: പാലക്കാട് അര്‍ധരാത്രിയില്‍ കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ ഉള്‍പ്പെടെ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ റെയ്ഡ് നടത്തിയ സംഭവത്തില്‍ പൊലീസിനെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിന് ശുക്രദശയെന്നാണെന്നും ഇനി പ്രതീക്ഷിച്ചതിന്റെ ഇരട്ടി വോട്ടില്‍ രാഹുല്‍ ജയിക്കുമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
പൊലീസിനെതിരെ നിയമ പരമായി നേരിടുമെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു. പൊലീസ് പരിശോധനയില്‍ കോണ്‍?ഗ്രസ് നേതാക്കളില്‍ നിന്ന് കള്ളപ്പണം കിട്ടിയോ. തിരിച്ചുപോകുമ്പോള്‍ ഒരു ക്ഷമാപണം പോലും നടത്താന്‍ പൊലീസ് തയ്യാറായില്ലെന്നും സുധാകരന്‍ കുറ്റപ്പെടുത്തി. പിണറായി വിജയന്റെ കൈ നക്കിയത് കൊണ്ടാണ് ബിജെപിക്കെതിരായ കള്ളപ്പണക്കേസ് ഒതുക്കിയത്. സിപിഎം നാശത്തിലേക്ക് പോകുകയാണ്. പ്രവര്‍ത്തകര്‍ ധൈര്യത്തോടെ മുന്നോട്ട് പോകണമെന്നും സുധാകരന്‍ പാലക്കാട്ടെ പ്രതിഷേധ മാര്‍ച്ചില്‍ പറഞ്ഞു.
പൊലീസ് പരിശോധനയ്‌ക്കെതിരെ കോടതിയെ സമീപിക്കുമെന്ന് കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. യുഡിഎഫ് ബിജെപി നാടകമെന്ന് എ കെ ബാലന്റെ ആരോപണത്തോട് ബാലന് വട്ടാണെന്നായിരുന്നു സുധാകരന്റെ പ്രതികരണം. എന്തും വിളിച്ചു പറഞ്ഞാല്‍ കേട്ടിരിക്കുമെന്ന് ബാലന്‍ കരുതരുത്. കോണ്‍ഗ്രസ് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധിക്കുമെന്നും സുധാകരന്‍ പറഞ്ഞു. ഉപ തെരഞ്ഞെടുപ്പിനിടെ അനധികൃതമായി പണമെത്തിച്ചെന്ന് ആരോപിച്ചുള്ള പാലക്കാട്ട് ഇന്നലെ രാത്രി കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ ഉള്‍പ്പെടെ താമസിച്ചിരുന്ന ഹോട്ടല്‍ മുറികളില്‍ പൊലീസ് പരിശോധന നടന്നത്.
58 Less than a minute