ന്യൂയോര്‍ക്ക്: പിറന്നാള്‍ ദിനത്തില്‍ അബദ്ധത്തില്‍ സ്വന്തം തോക്കില്‍ നിന്ന് വെടിയേറ്റ് 23കാരന് ദാരുണാന്ത്യം. തെലങ്കാനയിലെ ഉപ്പല്‍ സ്വദേശിയായ ആര്യന്‍ റെഡ്ഡിയാണ് ജന്മദിനം ആഘോഷിക്കുന്നതിനിടെ അമേരിക്കയില്‍ വെടിയേറ്റ് മരിച്ചത്. ജോര്‍ജിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ ബിരുദാനന്തര ബിരുദം നേടിയ ആര്യന്‍ റെഡ്ഡി അമേരിക്കയില്‍ ഹണ്ടിംഗ് ഗണ്‍ ലൈസന്‍സ് നേടിയിരുന്നു. തോക്ക് കൈകാര്യം ചെയ്യുന്നതിനിടെ ആര്യന്‍ റെഡ്ഡിയ്ക്ക് അബദ്ധത്തില്‍ വെടിയേല്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മൃതദേഹം ഇന്ന് രാത്രിയോടെ തെലങ്കാനയില്‍ എത്തിയ്ക്കും.
വിദ്യാര്‍ത്ഥികള്‍ക്ക് അവിടെ ഹണ്ടിംഗ് ഗണ്‍ ലൈസന്‍സ് നേടാനാകുമെന്ന് അറിയില്ലായിരുന്നുവെന്നും ഒരു രക്ഷിതാവും ഇത്തരമൊരു ദുരന്തത്തെ അഭിമുഖീകരിക്കരുതെന്നും മാധ്യമങ്ങളോട് സംസാരിക്കവെ ആര്യന്റെ പിതാവ് സുദര്‍ശന്‍ റെഡ്ഡി പറഞ്ഞു. മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികളെ വിദേശത്ത് പഠിക്കാന്‍ അയയ്ക്കുന്നതില്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, 2023-24 അധ്യയന വര്‍ഷത്തില്‍ ചൈനയെ പിന്തള്ളി അമേരിക്കയിലെ സര്‍വ്വകലാശാലകളിലേക്ക് വിദ്യാര്‍ത്ഥികളെ അയക്കുന്ന മുന്‍നിര രാജ്യമായി ഇന്ത്യ മാറിയെന്ന് ഹൈദരാബാദിലെ യുഎസ് കോണ്‍സുലര്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അമേരിക്കയിലേയ്ക്ക് പോകുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 56 ശതമാനവും ആന്ധ്രാപ്രദേശ് (22%), തെലങ്കാന (34%) സംസ്ഥാനങ്ങളില്‍ നിന്നാണെന്നും കോണ്‍സുലര്‍ ഉദ്യോ?ഗസ്ഥര്‍ വ്യക്തമാക്കി.
53 Less than a minute