കൊല്ലം: ആംബുലന്‍സ് വിവാദത്തില്‍ സുരേഷ് ഗോപിയെ പരിഹസിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സുരേഷ് ഗോപി ഓര്‍മ്മയില്ലാതെ പെരുമാറുന്നത് വലിയ കഷ്ടമാണ്. തൃശൂര്‍ പൂരത്തിന് ആംബുലന്‍സില്‍ എത്തിയത് കേന്ദ്ര മന്ത്രിയായിട്ടും സുരേഷ് ഗോപിക്ക് ഓര്‍മ്മയില്ലേയെന്ന് ബാലഗോപാല്‍ ചോദിച്ചു. ചിലര്‍ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ ചെറുപ്പക്കാര്‍ ചേര്‍ന്ന് ആംബുലന്‍സിലേക്ക് എടുത്തുകൊണ്ട് പോയെന്നാണ് പറഞ്ഞത്. സുരേഷ് ഗോപിയുടെ ഓര്‍മ്മ അന്ന് പോയതാണെന്നും ബാലഗോപാല്‍ പറഞ്ഞു. സിപിഎം കൊല്ലം ഏരിയ കമ്മിറ്റി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൃശൂര്‍ പൂരം കലക്കാന്‍ ശ്രമം നടന്നു. ഇതെല്ലാം ഒരു ആസൂത്രണത്തിലൂടെ ചെയ്യുന്നതാണെന്നും കെ എന്‍ ബാലഗോപാല്‍ ആരോപിച്ചു. പാലക്കാട് സീറ്റ് വലിയ രീതിയില്‍ ബിജെപി വോട്ട് പിടിക്കുന്ന സ്ഥലമാണ്. അവിടെ മത്സരിച്ചാല്‍ കോണ്‍ഗ്രസ് ജയിക്കുമെന്ന് ഉറപ്പില്ല. ഇടതുപക്ഷം ജയിക്കാം. കോണ്‍ഗ്രസ് സഹായിച്ചാല്‍ ബിജെപിക്ക് ഗുണം കിട്ടും. വടകരയില്‍ ഇടതുപക്ഷത്തിന് സാധ്യയുള്ളതുകൊണ്ട് അവിടത്തേക്ക് അഡ്ജസ്റ്റ് ചെയ്ത് മത്സരിക്കാന്‍ തീരുമാനിച്ചു. വടകരയില്‍ ബിജെപിയുടെ വോട്ട് കൂടി കോണ്‍?ഗ്രസ് പിടിച്ചു. ഇവിടെ കിട്ടിയാല്‍ അപ്പുറത്ത് കൊടുക്കണമല്ലോ. അതിന്റെ ഭാഗമായി തൃശൂരില്‍ വോട്ട് കൊടുത്തു. ഇടതുപക്ഷം തോറ്റു. പക്ഷേ വോട്ട് കുറഞ്ഞില്ല. അവിടെ കോണ്‍ഗ്രസിന്റെ വോട്ട് കുറഞ്ഞു. അത് സുരേഷ് ഗോപിക്ക് കിട്ടിയെന്നും കെ എന്‍ ബാലഗോപാല്‍ ആരോപിച്ചു.