ആറ് വര്‍ഷക്കാലം നീണ്ട പ്രണയം, കാമുകിയ്ക്ക് സിനിമകളിലേതിനെ വെല്ലുന്ന പ്രൊപ്പോസലുമായി നടനും നര്‍ത്തകനുമായ റിഷി. സ്വന്തം യൂട്യൂബ് ചാനലിലൂടെ പ്രൊപ്പോസല്‍ വീഡിയോ മുടിയന്‍ എന്ന അപരനാമത്തിലറിയപ്പെടുന്ന റിഷി ആരാധകര്‍ക്കായി പങ്കുവെച്ചു. ഡോ. ഐശ്വര്യ ഉണ്ണിയാണ് റിഷിയുടെ ജീവിതപങ്കാളിയാകുന്നത്. ‘ട്രെഷര്‍ ഹണ്ട്’ പോലെ അറേഞ്ച് ചെയ്തായിരുന്നു റിഷിയുടെ പ്രൊപ്പോസല്‍. താന്‍ ബൂബൂ എന്ന് വിളിക്കുന്ന ഐശ്വര്യയോട് വിവാഹാഭ്യര്‍ഥന നടത്താന്‍ പോകുന്നുവെന്ന് പറഞ്ഞാണ് റിഷിയുടെ പ്രൊപ്പോസല്‍ വീഡിയോ ആരംഭിക്കുന്നത്. വീഡിയോ യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാമതാണ്.
അമ്മയോട് അനുമതി വാങ്ങുന്നതാണ് വീഡിയോയില്‍ ആദ്യം. നൂറ് ശതമാനം സമ്മതം എന്നാണ് അമ്മയുടെ മറുപടി. ഐശ്വര്യയ്ക്ക് പലതരത്തിലുള്ള സര്‍പ്രൈസുകള്‍ ഒരുക്കി സുഹൃത്തുക്കള്‍, അനുജന്‍മാര്‍ തുടങ്ങിയവരുടെ സഹായത്തോടെയാണ് റിഷിയുടെ പ്രൊപ്പോസല്‍. ഐശ്വര്യയ്ക്ക് സമ്മാനമായി മോതിരം വാങ്ങുന്നതുള്‍പ്പെടെ റിഷി വീഡിയോയില്‍ പകര്‍ത്തി പങ്കുവെച്ചു.
പൂക്കള്‍ സമ്മാനിച്ചും ഇരുവരുമൊപ്പമുള്ള ചിത്രങ്ങളുടെ പുറകില്‍ കയറേണ്ട വാഹനങ്ങളുടെ നമ്പര്‍ എഴുതിവെച്ചും ഐശ്വര്യയെ റിഷി അമ്പരപ്പിച്ചു. പെറ്റ് ഷോപ്പുള്‍പ്പെടെയുള്ള കടകളും സര്‍പ്രൈസുകള്‍ക്കായി റിഷി ഉള്‍പ്പെടുത്തിയിരുന്നു. ഏറ്റവുമൊടുവില്‍ കൊച്ചിയിലെ ഇന്ദ്രിയ അഡ്വഞ്ചര്‍ പാര്‍ക്കില്‍ പ്രത്യേകമായൊരുക്കിയ, പൂക്കളും പൂത്തിരികളും അലങ്കരിച്ച ഇടത്തുവെച്ച് റിഷി ഐശ്വര്യയോട് ‘വില്‍ യൂ മാരി മീ’ എന്ന ചോദ്യത്തോടെ മോതിരം സമ്മാനിച്ചു.
സര്‍പ്രൈസുകളില്‍ തന്നെ സന്തുഷ്ടയായിരുന്ന ഐശ്വര്യ സമ്മാനം സ്വീകരിച്ച് റിഷിയെ ആലിംഗനം ചെയ്തതോടെ കൂടിനിന്നവര്‍ കയ്യടിച്ച് ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നു. ‘പെട്ടെന്നായിപ്പോയോ’ എന്ന റിഷിയുടെ ചോദ്യത്തിന് ‘ആറ് വര്‍ഷമായി കാത്തിരിക്കുന്നു’ എന്ന മറുപടിയാണ് ഐശ്വര്യ നല്‍കിയത്.
77 1 minute read