NEWS

ഫ്രാൻസിസ് പാപ്പാ മുതൽ ട്രംപും, മോദിയും, പുടിനും വരെ; ഇലോൺ മസ്ക് പങ്ക് വച്ച എ ഐ ഫാഷൻ ഷോ വീഡിയോ വൈറൽ

ഇലോണ്‍ മസ്കിന്‍റെ എ.ഐ ഫാഷൻ ഷോയിലൂടെ ലോക നേതാക്കന്മാരുടെ റാമ്ബ് വാക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നു. പ്രധാന മന്ത്രി നരേന്ദ്ര മോദി, യു.എസ് പ്രസിഡൻറ് ജോ ബൈഡൻ, റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ എന്നിവർ ഉള്‍പ്പെടെയുള്ള ലോക നേതാക്കന്മാർ ഭാവിയെ സംബന്ധിച്ച വേഷത്തില്‍ റാമ്ബ് വാക് നടത്തുന്ന എ.ഐ വിഡിയോ ഇതിനോടകം 35 ദശ ലക്ഷത്തോളം വ്യൂസ് നേടി.

മസ്‌കിന്‍റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ പങ്കിട്ട വിഡിയോയില്‍ കമല ഹാരിസ്, ജോ ബൈഡൻ, ഡൊണാള്‍ഡ് ട്രംപ്, ബരാക് ഒബാമ, പോപ്പ് ഫ്രാൻസിസ്, ടിം കുക്ക്, ഉത്തര കൊറിയയുടെ കിം ജോങ് ഉൻ, നാൻസി പെലോസി, ഷി ജിൻപിങ്, ജസ്റ്റിൻ ട്രൂഡോ, ബില്‍ ഗേറ്റ്‌സ്, ഹിലാരി ക്ലിൻ്റണ്‍, മാർക്ക് സക്കർബർഗ് എന്നിവരും ഉള്‍പ്പെടുന്നു. കൂടാതെ ജെഫ് ബെസോസ്, ബെർണി സാൻഡേഴ്സ്, ബില്‍ ഗേറ്റ്സ്, എലോണ്‍ മസ്‌ക് എന്നിവർ റണ്‍വേയിലൂടെ നടക്കുന്നതുമാണ് വിഡിയോ ദൃശ്യങ്ങള്‍.

Related Articles

Back to top button