BREAKINGKERALA
Trending

ബലാത്സംഗക്കേസില്‍ സിദ്ദിഖിന് ഇന്നും ചോദ്യംചെയ്യല്‍, പൊലീസ് ആവശ്യപ്പെട്ട രേഖകളുമായെത്തണം

കൊച്ചി : ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖ് ഇന്നും അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായേക്കും. സുപ്രീംകോടതിയുടെ ഇടക്കാല ജാമ്യത്തിന് ശേഷം സിദ്ദിഖിനെ അന്വേഷണ സംഘം ചോദ്യം ചെയ്യാന്‍ കഴിഞ്ഞ തിങ്കളാഴ്ച വിളിപ്പിച്ചിരുന്നു. എന്നാല്‍ പൊലീസ് ആവശ്യപ്പെട്ട രേഖകള്‍ ഹാജരാക്കാത്തതിനാല്‍ ചോദ്യം ചെയ്യാതെ വിട്ടയച്ചു. ആവശ്യപ്പെട്ട രേഖകളുമായി ഇന്ന് ഹാജരാകണമെന്ന് നോട്ടീസ് നല്‍കിയാണ് വിട്ടയച്ചത്. അന്വേഷണ ഉദ്യോഗസഥര്‍ക്ക് മുന്നില്‍ ഹാജരാകാന്‍ തയ്യാറാണെന്ന് സിദ്ദിഖ് ഇ-മെയില്‍ മുഖേന അറിയിച്ചതിന് പിന്നാലെയാണ് പൊലീസ് നോട്ടീസ് നല്‍കിയത്. തിരുവനന്തപുരം സിറ്റി പൊലീസിന്റെ കണ്‍ട്രോള്‍ റൂമില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദ്ദേശം. ഈ മാസം 22നാണ് സുപ്രീംകോടതി സിദ്ദിഖിന്റെ കേസ് വീണ്ടും പരിഗണിക്കുന്നത്.

Related Articles

Back to top button