BREAKINGNATIONAL

ബിഹാറിനും ആന്ധ്രയ്ക്കും പ്രത്യേക സഹായം

ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ബിഹാറിനും ആന്ധ്രപ്രദേശിനും പ്രത്യേക പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. ബിഹാര്‍, ജാര്‍ഖണ്ട്, ഒഡീഷ, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ക്കാണ് പ്രത്യേക പാക്കേജ്. ബിഹാറിന് പുതിയ എയര്‍പോര്‍ട്ടുകള്‍, മെഡിക്കല്‍ കോളജുകള്‍ പ്രഖ്യാപിച്ചു.
ആന്ധ്രയുടെ മൂലധന ആവശ്യങ്ങള്‍ മനസിലാക്കുന്നുവെന്ന് ധനമന്ത്രി. ആന്ധ്ര വ്യവസായ വികനത്തിന് പ്രത്യേക സഹായം നല്‍കും. ചെന്നൈ വിശാഖപട്ടണം ബംഗളൂരു ഹൈദരാബാദ് പ്രത്യാക വ്യാവസായിക ഇടനാഴി രൂപീകരിക്കും. ആന്ധ്രക്ക് 15,000 കോടി പ്രത്യേക ധനസഹായം പ്രഖ്യാപിച്ചു. ആന്ധ്രാപ്രദേശിന്റെ തലസ്ഥാന നഗര വികസനത്തിനാണ് 15000 കോടി രൂപ അനുവദിച്ചിരിക്കുന്നത്. ബിഹാറിലെ ഹൈവേകള്‍ക്ക് 26,000 കോടി പ്രഖ്യാപിച്ചു.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കൂടുല്‍ പോസ്റ്റല്‍ പേമെന്റ് ബാങ്കുകള്‍ എത്തും. 63,000 ഗ്രാമങ്ങളിലെ ആദിവാസി വിഭാഗങ്ങള്‍ക്ക് പ്രയോജനം ലഭിക്കുമെന്ന് ധനമന്ത്രി. കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പൂര്‍വോദയ പദ്ധതി നടപ്പാക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.

Related Articles

Back to top button