തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ ‘അവന്‍’ പരാമര്‍ശം തള്ളി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. വാക്കുകള്‍ ബഹുമാനത്തോടെ ഉപയോ?ഗിക്കുന്നതാണ് എല്ലാവര്‍ക്കും നല്ലതെന്ന് സതീശന്‍ നിയമസഭയില്‍ വ്യക്തമാക്കി. മുഖ്യമന്ത്രിക്കെതിരായ സുധാകരന്റെ പരമാര്‍ശം മന്ത്രി കെ.എന്‍.ബാല?ഗോബാല്‍ സഭയില്‍ ഉന്നയിച്ചപ്പോഴാണ് സതീശന്റെ മറുപടി. അതേസമയം, മുഖ്യമന്ത്രി മുന്‍പ് ഉപയോ?ഗിച്ച പല വാക്കുകളും അണ്‍പാര്‍ലമെന്ററി ആണെന്ന രൂക്ഷ വിമര്‍ശനവും പ്രതിപക്ഷനേതാവ് നടത്തി.
ഡി.സി.സി. ഓഫീസില്‍നിന്ന് ബോംബ് കണ്ടെടുത്തുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തോട് പ്രതികരിക്കുമ്പോഴായിരുന്നു കഴിഞ്ഞദിവസം സുധാകരന്റെ വിവാദ പരാമര്‍ശം. സി.പി.എമ്മിന്റെ രാഷ്ട്രീയ അസ്തിത്വംതന്നെ അക്രമത്തിലും കൊലപാതകത്തിലുമാണ്. അതിലൊന്ന് ബോംബേറാണ്. സി.പി.എമ്മുകാരെ തന്നെ അവര്‍ ബോംബെറിഞ്ഞ കൊന്നിട്ടില്ലേ? സി.പി.എമ്മിന്റെ രാഷ്ട്രീയവളര്‍ച്ച മുഴുവന്‍ അക്രമത്തിന് മുമ്പില്‍ ആളുകളെ വിറപ്പിച്ചുനിര്‍ത്തിയിട്ടാണ്. അതില്‍ ആദ്യത്തെ ആയുധമാണ് ബോംബ്.
‘ആണത്തമുണ്ടോ പിണറായി വിജയന് പറയാന്‍. അവന്‍ വെട്ടിക്കൊന്ന ആളെത്രയാ? അവന്‍ വെടിവെച്ചുകൊന്ന ആളെത്രയാ? അവന്‍ ബോംബെറിഞ്ഞുകൊന്ന ആളെത്രയാ? പറയണോ ആളുകളുടെ പേരിനിയും. സ്‌കൂളില്‍ പഠിക്കുന്ന കാലം മുതല്‍ വെട്ടാനും കുത്താനും തുടങ്ങിയതല്ലേ പിണറായി വിജയന്‍? എത്രയാളുകളെ കൊന്നു? കെ. സുധാകരന് ആ റെക്കോര്‍ഡില്ല. കോണ്‍ഗ്രസുകാരന്റെ ബോംബേറില്‍ ആരും മരിച്ചിട്ടില്ല’, എന്നായിരുന്നു സുധാകരന്റെ വിമര്‍ശനം.
1,092 Less than a minute