ഓംപ്രകാശ് പ്രതിയായ ലഹരി കേസില്‍ സിനിമാ താരങ്ങളായ പ്രയാഗ മാര്‍ട്ടിനും ശ്രീനാഥ് ഭാസിക്കുമെതിരെ തെളിവുകണ്ടെത്താനാകാതെ പൊലീസ്. ഫോറെന്‍സിക് റിപ്പോര്‍ട്ട് കേസില്‍ നിര്‍ണായകമാകും. കൊച്ചിയിലെ ഫ്‌ലാറ്റുകള്‍ കേന്ദ്രീകരിച്ചും ഓംപ്രകാശ് ലഹരി പാര്‍ട്ടി നടത്തിയിട്ടുണ്ട്.ലഹരി കേസുമായി ബന്ധപ്പെട്ട ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനെയും ചോദ്യം ചെയ്‌തെങ്കിലും കാര്യമായ തെളിവൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഇരുവരെയും പ്രതിചേര്‍ക്കാനും ആലോചന ഇല്ല.നടന്‍ ശ്രീനാഥ് ഭാസിയുടെ ഫോണ്‍ രേഖകള്‍ പൊലീസ് പരിശോധിച്ചു തുടങ്ങി. ശ്രീനാഥ് വിളിച്ച ഫോണ്‍കോളുകളുമായി ബന്ധപ്പെട്ടതാണ് പരിശോധന. ഒപ്പം ഓം പ്രകാശിന്റെ മുറിയിലേക്ക് മറ്റേതെങ്കിലും സിനിമാതാരങ്ങള്‍ എത്തിയിട്ടുണ്ടോ എന്നും പൊലീസ് വിശദമായ അന്വേഷിക്കുന്നുണ്ട്. സിസിടിവികള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം.
95 Less than a minute