കൊച്ചി: സിനിമാ നിര്‍മാതാക്കളുടെ സംഘടനയില്‍ നിന്ന് പുറത്താക്കിയതിനെതിരെ സാന്ദ്രാ തോമസ് നിയമ നടപടിക്ക്. നടപടി റദ്ദാക്കണമെന്നും തിരുമാനം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ട് എറണാകുളം സബ് കോടതിയെ സമീപിച്ചു. തനിക്കെതിരെ ഉയര്‍ന്ന ലൈംഗിക അധിക്ഷേപം ചോദ്യം ചെയ്തതാണ് പ്രതികാര നടപടിക്ക് കാരണമെന്ന് സാന്ദ്ര പ്രതികരിച്ചു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തീരുമാനത്തിനെതിരെ ഫിലിം ചേംമ്പറിനും കത്ത് നല്‍കും. നീക്കം മുന്നില്‍ കണ്ട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും നിയമ നടപടികള്‍ തുടങ്ങി.
144 Less than a minute