ഭര്‍വാനി: അമ്മയുടെ വീട്ടില്‍ പോയ ഭാര്യ മടങ്ങിവരാന്‍ തയ്യാറായില്ല. ക്ഷുഭിതനായ ഭര്‍ത്താവ് രണ്ട് മക്കളെ മഴുവിന് വെട്ടിക്കൊന്നു. മധ്യപ്രദേശിലെ വര്‍ലയിലാണ് സംഭവം. ശനിയാഴ്ച രാവിലെയാണ് സംഭവം. സഞ്ജു ദാബര്‍ എന്ന യുവാവാണ് അഞ്ച് വയസുള്ള മകനെയും മൂന്ന് വയസുള്ള മകളേയും വെട്ടിക്കൊന്നത്.
പിന്നാലെ ഭാര്യയേയും ആക്രമിച്ച ശേഷം ജീവനൊടുക്കാനും ഇയാള്‍ ശ്രമിക്കുകയായിരുന്നു. ഇവര്‍ രണ്ട് പേരും ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണ്. ഏഴ് വര്‍ഷം മുന്‍പാണ് ദിയോലി സ്വദേശിയായ ഭാരതിയെ സഞ്ജു വിവാഹം ചെയ്തത്. അഞ്ച് ദിവസം മുന്‍പ് ദമ്പതികള്‍ തമ്മില്‍ തര്‍ക്കമുണ്ടാവുകയും ഭാരതി അവരുടെ വീട്ടിലേക്ക് മക്കളേയും കൂട്ടി പോവുകയായിരുന്നു.
വെള്ളിയാഴ്ച രാത്രി യുവാവ് ഭാര്യയുടെ വീട്ടിലെത്തി. ശനിയാഴ്ച രാവിലെ ഭാര്യയോട് വീട്ടിലേക്ക് പോകാന്‍ തയ്യാറെടുക്കാന്‍ സഞ്ജു ആവശ്യപ്പെട്ടു. എന്നാല്‍ ആവശ്യം ഭാരതി നിഷേധിക്കുകയായിരുന്നു. ഇതില്‍ ക്ഷുഭിതനായ യുവാവ് മഴുവെടുത്ത് മക്കളേയും പിന്നാലെ ഭാര്യയേയും ആക്രമിക്കുകയായിരുന്നു. തലയിലേറ്റ അടിയേ തുടര്‍ന്ന് തലയും താടിയെല്ലും തകര്‍ന്നാണ് കുട്ടികള്‍ മരിച്ചത്. തടസം പിടിക്കാനെത്തിയ ഭാരതിയേയും ഇയാള്‍ ആക്രമിച്ചു. വെട്ടറ്റ് ഭാരതി നിലത്ത് വീണതിന് പിന്നാലെ ഇയാള്‍ സ്വയം മുറിവേല്‍പ്പിക്കുകയായിരുന്നു.
72 Less than a minute