BREAKINGINTERNATIONAL

വൈറലായ പച്ചക്കറി വില്പനക്കാരി, എന്തൊരു ‘ക്യൂട്ട്’ എന്ന് സോഷ്യല്‍ മീഡിയ

സെലിബ്രിറ്റികള്‍ മാത്രമല്ല, അല്ലാതെയും ഒരുപാട് പേര്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരമായി മാറാറുണ്ട്. എന്തിനേറെ പറയുന്നു, തങ്ങള്‍ ചെയ്യുന്ന ചെറുതെന്ന് തോന്നുന്ന ജോലിക്കിടയില്‍ പോലും വീഡിയോ ചെയ്തുകൊണ്ട് ആളുകളെ ആകര്‍ഷിക്കുന്ന സോഷ്യല്‍ മീഡിയാ താരങ്ങളുണ്ട്. അതിലൊരാളാണ് നേപ്പാളില്‍ നിന്നുള്ള ഈ പച്ചക്കറി വില്‍പ്പനക്കാരി.
പച്ചക്കറി വില്‍ക്കുന്നതിലുള്ള വേറിട്ട രീതിയാണ് സോഷ്യല്‍ മീഡിയയില്‍ ആളുകളെ ആകര്‍ഷിക്കുന്നതിനുള്ള പ്രധാന കാരണം. അഞ്ജന തമാങ് എന്നാണ് യുവതിയുടെ പേര്. തന്റെ പെറ്റായ നായയേയും കൊണ്ടാണ് അവള്‍ പച്ചക്കറി വില്‍ക്കാന്‍ വന്നിരിക്കാറ്. ഇരുവരും ഒരുമിച്ചുള്ള അനേകം വീഡിയോകളും അവളുടെ സോഷ്യല്‍ മീഡിയാ പേജുകളില്‍ കാണാവുന്നതാണ്.
ഇന്‍സ്റ്റാഗ്രാമില്‍ 230,000 -ത്തിലധികം ഫോളോവേഴ്സുണ്ട് അഞ്ജനയ്ക്ക്. അവളുടെ വീഡിയോയക്ക് ലോകമെമ്പാടു നിന്നുമായി അനേകം കാഴ്ച്ചക്കാരാണ് ഉള്ളത്. അവളുടെ ഏറ്റവും പുതിയ വൈറല്‍ വീഡിയോയില്‍, ഷാരൂഖ് ഖാന്റെ ‘ജവാന്‍’ എന്ന ചിത്രത്തിലെ ‘ചാലേയ’ എന്ന ഗാനത്തിന് അവളും നായയും കൂടി അഭിനയിക്കുന്നതാണ് കാണാന്‍ കഴിയുക. വളരെ ക്യൂട്ടാണ് യുവതി എന്ന് പറയാതിരിക്കാനാവില്ല. അവളുടെ മുന്നില്‍ വില്‍ക്കാനായി നിരത്തി വച്ചിരിക്കുന്ന പച്ചക്കറികളും കാണാം.
നിരവധി ആരാധകരാണ് അഞ്ജനയ്ക്കുള്ളത്. അവളുടെ ലളിതമായ കുഞ്ഞുകുഞ്ഞു വീഡിയോകള്‍ക്ക് നിരവധിപ്പേരാണ് കമന്റുകളായി എത്താറുള്ളത്. അവളുടെ പൊസിറ്റീവായിട്ടുള്ള മനോഭാവവും ക്യൂട്ടായിട്ടുള്ള ഭാവങ്ങളും തന്നെയാണ് അവള്‍ക്ക് ഇത്രയധികം ആരാധകരെ നേടിക്കൊടുത്തത് എന്നാണ് തോന്നുന്നത്.
ഈ വീഡിയോയ്ക്കും അനേകം പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. അവളുടെ പല വീഡിയോകളിലും അവളെപ്പോലെ തന്നെ ക്യൂട്ടായ അവളുടെ പട്ടിക്കുട്ടിയേയും കാണാം. എന്തായാലും, വൈറലായി മാറിയ പച്ചക്കറി വില്പനക്കാരി എന്ന് അറിയപ്പെടുകയാണ് ഇപ്പോള്‍ അഞ്ജന.

Related Articles

Back to top button