തിരുവില്വാമല സര്‍വീസ് സഹകരണ ബാങ്കില്‍ ജീവനക്കാരന്‍ രണ്ടരക്കോടി രൂപയുടെ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ പിരിച്ചുവിട്ട ജീവനക്കാരന്റെയും ബന്ധുക്കളുടെയും സ്ഥാവര ജങ്കമ വസ്തുക്കള്‍ മുന്‍കൂറായി ബാങ്കിലേക്ക് കണ്ടുകെട്ടിയെന്ന് ബാങ്ക് അധികൃതര്‍. കഴിഞ്ഞ ജനുവരിയിലാണ് സംഭവം. ബാങ്കിലെ ഹെഡ് ക്ലര്‍ക്കായിരുന്ന തിരുവില്വാമല ചക്കച്ചന്‍കാട് കോട്ടാട്ടില്‍ സുനീഷ് ബന്ധുക്കളുടേയും പരിചയക്കാരുടേയും അയല്‍വാസികളുടേയും ഫിക്‌സ്ഡ് ഡിപ്പോസിറ്റുകള്‍ വ്യാജ ഒപ്പും രേഖയും ഉണ്ടാക്കി ബാങ്കില്‍നിന്ന് പലപ്പോഴായി പിന്‍വലിക്കുകയായിരുന്നു. പതിനഞ്ചോളം പേരുടെ പണമാണ് അപഹരിച്ചത്.
88 Less than a minute