NEWSBREAKINGKERALA

ഷിരൂർ ദൗത്യം; അർജുന്റെ ലോറിയുടെ കയർ കണ്ടെത്തി; തിരച്ചിലിൽ തൃപ്തിയെന്ന് കുടുംബം

ഷിരൂരിൽ ഇന്നത്തെ ഇന്നത്തെ തിരച്ചിലിൽ തൃപ്തിയെന്ന് അർജുന്റെ സഹോദരി ഭർത്താവ് ജിതിൻ. കൃത്യമായ ഏകോപനത്തോടെയുള്ള തിരച്ചിൽ കാണുന്നുണ്ടെന്ന് ജിതിൻ പറഞ്ഞു. അർജുന്റെ ട്രക്ക് ഉണ്ട് എന്ന് സംശയമുള്ള സ്ഥലത്ത് ആണ് മണ്ണ് നീക്കിയുള്ള പരിശോധന നടത്തുന്നത്. മറ്റു നിർദ്ദേശങ്ങൾ ഒന്നും അധികൃതർക്ക് മുന്നിൽ വെക്കാനില്ലെന്ന് അർജുന്റെ കുടുംബം വ്യക്തമാക്കി.ജില്ലാ ഭരണകൂടം സ്വീകരിക്കുന്ന തിരച്ചിൽ നടപടികളിലും സംവിധാനത്തിലും പ്രതീക്ഷ വയ്ക്കുന്നുണ്ടെന്ന് ജിതിൻ  പറഞ്ഞു. ഈശ്വർ മാൽപേയെ ഉപയോഗപ്പെടുത്തണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടതും ജില്ലാ ഭരണകൂടമെന്ന് ജിതിൻ പറഞ്ഞു. അതേസമയം അർജുന്റെ ലോറിയുടെ കയർ കണ്ടെത്തി. ഡൈവിംഗ് സംഘം നടത്തിയ തിരച്ചിലാണ് അടിത്തട്ടിൽ നിന്ന് കയർ കണ്ടെത്തിയത്.

Related Articles

Back to top button