തിരുവനന്തപുരം: പാര്‍ട്ടിയംഗങ്ങള്‍ ക്ഷേത്രകാര്യങ്ങളില്‍ സജീവമാകണമെന്ന് സി.പി.എം. സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍. ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ മുതല്‍ ബ്രാഞ്ച് സെക്രട്ടറിമാര്‍ വരെയുള്ളവര്‍ക്ക് ലോക്സഭാ തിരഞ്ഞെടുപ്പ് പരാജയത്തെത്തുടര്‍ന്നുള്ള പാര്‍ട്ടി തീരുമാനങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുമ്പോഴാണ് എം.വി. ഗോവിന്ദന്റെ നിര്‍ദേശം.
ക്ഷേത്രങ്ങളില്‍നിന്നും വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍നിന്നും വിട്ടുനില്‍ക്കരുത്. പാര്‍ട്ടിയംഗങ്ങള്‍ പോയില്ലെങ്കിലും അനുഭാവികള്‍ ക്ഷേത്രകാര്യങ്ങളില്‍ ഇടപെടണം. വിശ്വാസികളെ കൂടെനിര്‍ത്തണം. താഴെത്തട്ടിലെ നേതാക്കളുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരേയും വിമര്‍ശനമുണ്ടായി.
സഖാക്കള്‍ക്ക് പണത്തോട് ആര്‍ത്തിയാണ്. സാമ്പത്തികനേട്ടമെന്ന ലക്ഷ്യത്തോടെയാണ് പലരും പാര്‍ട്ടിയിലേക്ക് വരുന്നതെന്നും ഗോവിന്ദന്‍ വിമര്‍ശിച്ചു. തിരഞ്ഞെടുപ്പില്‍ താഴെത്തട്ടില്‍നിന്ന് പാര്‍ട്ടിക്കുലഭിച്ച വോട്ടുകണക്കുകള്‍ തെറ്റി. ഇത് ഗുരുതരവീഴ്ചയാണെന്നും സംസ്ഥാനസെക്രട്ടറി ചൂണ്ടിക്കാട്ടി. ജില്ലയിലെ പ്രദേശികനേതാക്കള്‍ക്കുള്ള റിപ്പോര്‍ട്ടിങ്ങാണ് എ.കെ.ജി. സെന്ററില്‍ നടത്തിയത്.
78 Less than a minute