KERALABREAKINGNEWS

സജി ചെറിയാന് തിരുത്താൻ സമയം കൊടുക്കാം, ശുദ്ധ മനസ്സ് കൊണ്ടാണ് പലതും പറയുന്നത്: മന്ത്രി ശിവൻകുട്ടി

മന്ത്രി സജി ചെറിയാൻ തെറ്റ് പറ്റിയാൽ തിരുത്തുന്നയാളാണെന്ന് മന്ത്രി വി ശിവൻകുട്ടി. ശുദ്ധമനസ് കൊണ്ട് പറഞ്ഞു പോകുന്നതാണ്. 10ാം ക്ലാസ് പാസായവർക്ക് എഴുത്തും വായനയും അറിയില്ലെന്ന സജി ചെറിയാൻറെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു വിദ്യാഭ്യാസ മന്ത്രി. എന്തുകൊണ്ട് സജി ചെറിയാൻ തിരുത്തിയില്ലെന്ന ചോദ്യത്തിന് അദ്ദേഹത്തിന് പനി ആണെന്നും നിയമസഭയിലും മന്ത്രിസഭാ യോഗത്തിലും വന്നില്ലെന്നും ശിവൻകുട്ടി മറുപടി നൽകി.

 

മന്ത്രി സജി ചെറിയാൻ പറഞ്ഞത് സത്യമല്ലെന്ന് ശിവൻകുട്ടി പറഞ്ഞു. ശുദ്ധ മനസ്സ് കൊണ്ടാണ് പലതും പറയുന്നത്. പണ്ടും പലതും അങ്ങനെ പറഞ്ഞ് കുടുങ്ങിയിട്ടുണ്ട്. തിരുത്താൻ സമയം കൊടുക്കാമെന്നും ശിവൻകുട്ടി പറഞ്ഞു. ആര്യാ രാജേന്ദ്രന് എതിരെ ഉയർന്ന വിമർശനങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗങ്ങളിൽ ചർച്ചകൾ നടക്കുകയാണെന്നായിരുന്നു മന്ത്രി ശിവൻകുട്ടിയുടെ പ്രതികരണം. ജില്ലാ കമ്മിറ്റിയിൽ ഉയർന്ന ചർച്ചകളെ കുറിച്ച് താൻ പറയുന്നില്ല. പക്ഷെ പുറത്ത് വന്ന വാർത്തകൾ ശരിയല്ല. ചില മാധ്യമങ്ങൾ മനഃപൂർവം വാർത്തയുണ്ടാക്കുന്നുവെന്നും ശിവൻകുട്ടി പ്രതികരിച്ചു.

Related Articles

Back to top button