ENTERTAINMENTBREAKINGKERALAMALAYALAMNEWS
Trending

സിനിമ നയ രൂപീകരണ സമിതിയിൽ നിന്ന് മുകേഷ് ഒഴിയും; പാർട്ടി നിർദ്ദേശം നൽകിയെന്ന് സൂചന

 തിരുവനന്തപുരം: സിനിമാ കോൺക്ലേവിൻ്റെ ഭാഗമായി രൂപീകരിച്ച ചലച്ചിത്ര നയ രൂപീകരണ സമിതിയിൽ നിന്ന് എംഎല്‍എയും നടനുമായ മുകേഷ് ഒഴിയും. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് മുകേഷ് ഒഴിയാന്‍ ആലോചന. ഒഴിയാൻ പാർട്ടി നിർദ്ദേശം നൽകിയെന്നും സൂചനയുണ്ട്.

സിനിമ നയരൂപീകരണ സമിതിയിൽ ആരോപണ വിധേയനായ മുകേഷിന് അംഗം നല്‍കിയത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ ചെയ‍ർമാൻ ഷാജി എൻ കരുണാണ് സമിതി ചെയർമാൻ. മഞ്ജു വാര്യർ, നടി പത്മപ്രിയ, സംവിധായകൻ ബി ഉണ്ണികൃഷ്ണൻ, ഛായാഗ്രാഹകൻ രാജീവ് രവി, നടി നിഖില വിമൽ, നിർമ്മാതാവ് സന്തോഷ് കുരുവിള, സി അജോയ്, സാംസ്കാരിക വകുപ്പ് സെക്രട്ടറി മിനി ആൻ്റണി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.

കാസ്റ്റിംഗ് ഡയറക്ടർ ടെസ് ജോസഫാണ് ആദ്യം മുകേഷിനെതിരെ രംഗത്ത് വന്നത്. 19 വർഷം മുമ്പ് ടിവി ഷോ പരിപാടിയുടെ അവതാരകനായിരുന്ന മുകേഷ്, ആ പരിപാടിയുടെ ഭാഗമായെത്തിയ തന്നോട് മോശമായി പെരുമാറിയെന്നായിരുന്നു ടെസ് ജോസഫ് ട്വിറ്ററിൽ കുറിച്ചത്. ഇതിന് പിന്നാലെ ഇന്ന് നടി മിനു മുനീറാണ് മുകേഷിനെതിരെ ആരോപണവുമായി രംഗത്തുവന്നു. നയരൂപീകരണ സമിതിയിൽ മുകേഷ് തുടരുന്നതോടെ സർക്കാരിന്റെ നയം വ്യക്തമാണെന്ന് വിമ‍ർശിച്ച് ഷാഫി പറമ്പിൽ രംഗത്തെത്തി. ഇതിലും ഭേദം ഹേമ കമ്മിറ്റി റിപ്പോർട്ട്‌ എവിടെയെങ്കിലുമിട്ട് സർക്കാർ കത്തിക്കുന്നതായിരുന്നു. വേട്ടക്കാർക്കൊപ്പമാണ് സർക്കാരെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button