KERALANEWS

സിപിഐഎം മാലയിട്ട് സ്വീകരിച്ചത് തെറ്റുചെയ്തതിന് ബിജെപി മാറ്റി നിർത്തിയയാളെ’: കെ സുരേന്ദ്രൻ

സിപിഐഎം മാലയിട്ട് സ്വീകരിച്ചത് തെറ്റുചെയ്തതിന് ബിജെപി മാറ്റി നിർത്തിയയാളെയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഹരിശ്ചന്ദ്രനെ സ്വീകരിക്കുന്നപോലെയാണ് സിപിഐഎം സ്വീകരിച്ചത്. സിപിഐഎം ഇപ്പോഴും സ്വീകരിക്കുന്നത് കൊടും ക്രിമിനലുകളെയെന്ന് സുരേന്ദ്രൻ വ്യക്തമാക്കി.അതേസമയം സിപിഎം സ്വീകരണം നല്‍കിയ കാപ്പാ കേസ് പ്രതി ശരണ്‍ ചന്ദ്രന്‍റെ കാപ്പാ കാലാവധി കഴിഞ്ഞതാണെന്ന സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെപി ഉദയഭാനുവിന്‍റെ വാദം തള്ളി പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി. ശരണ്‍ ചന്ദ്രൻ ഇപ്പോഴും കാപ്പാ കേസ് പ്രതി തന്നെയാണെന്നും കാപ്പാ കേസ് നിലവിലുണ്ടെന്നും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.

Related Articles

Back to top button