BREAKINGENTERTAINMENTKERALA
Trending

സുരേഷ് ഗോപിക്ക് അഭിനയിക്കാം, ബി.ജെ.പി നേതൃത്വം അനുമതി നല്‍കി

തൃശ്ശൂര്‍: കേന്ദ്രമന്ത്രി സുരേഷ് ഗോപി സിനിമാഭിനയത്തിനായി ഉടന്‍ ക്യാമറയ്ക്ക് മുന്നിലെത്തും. ഇക്കാര്യത്തില്‍ ബി.ജെ.പി. ഉന്നതനേതൃത്വം തത്വത്തില്‍ അനുമതി നല്‍കി. ഔദ്യോഗിക അനുമതി ഉടനുണ്ടാവും. എട്ടുദിവസമാണ് ആദ്യഷെഡ്യൂളില്‍ അനുവദിച്ചിരിക്കുന്നത്. സിനിമയിലെ കഥാപാത്രമാകാന്‍ സുരേഷ് ഗോപി താടിവളര്‍ത്തിത്തുടങ്ങിയിട്ടുമുണ്ട്.
ഏറ്റെടുത്തിട്ടുള്ള പല പ്രവര്‍ത്തനങ്ങളും മുന്നോട്ടുകൊണ്ടുപോകാനുള്ള വരുമാനത്തിനായി അഭിനയം ഒഴിവാക്കാന്‍ കഴിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റ നിലപാട്. എന്നാല്‍ മാസങ്ങള്‍ കാത്തിരുന്നിട്ടും ഇക്കാര്യത്തില്‍ ബി.ജെ.പി. കേന്ദ്രനേതൃത്വം അനുകൂല തീരുമാനമെടുത്തിരുന്നില്ല.
ഒറ്റക്കൊമ്പന്‍ എന്ന സിനിമയിലെ കേന്ദ്രകഥാപാത്രത്തിന് ആവശ്യമായവിധത്തില്‍ താടിയും സുരേഷ് ഗോപി വളര്‍ത്തിയിരുന്നു. അനുമതി അനിശ്ചിതത്വത്തിലായ സാഹചര്യത്തില്‍ കഴിഞ്ഞമാസം അദ്ദേഹം താടി ഉപേക്ഷിച്ചു.
ചിത്രീകരണം തിരുവനന്തപുരത്താണ്. സുരേഷ് ഗോപിയുടെ ഷൂട്ടിങ് 29-നാണ് തുടങ്ങുക. ജനുവരി അഞ്ചുവരെയാണ് അനുമതി. ഈ ദിവസങ്ങളില്‍ സെന്‍ട്രല്‍ ജയിലുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ പരമാവധിഭാഗം ചിത്രീകരിക്കും.

Related Articles

Back to top button