കൊച്ചി: സെറ്റ് ടോപ് ബോക്‌സിന്റെ ആവശ്യമില്ലാതെ ചാനലുകളും ഒടിടി പ്ലാറ്റുഫോമുകളും ലഭ്യമാക്കി പ്രമുഖ ഡിടിഎച്ച് സേവന ദാതാക്കളായ ഡിഷ് ടിവി.
തുടക്കത്തില്‍, സാംസങ് ടിവി ക്ലൗഡ് ടെക്‌നോളജിയിലൂടെ സാംസങ് സ്മാര്‍ട്ട് ടിവിയിലാണ് സേവനം ലഭ്യമാക്കുക. തുടര്‍ന്ന് ടെലിവിഷന്‍ മേഖലയിലാകെ പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്നും ഡിഷ് ടിവി അറിയിച്ചു. ഇതിനായി സാറ്റലൈറ്റ് ടെലിവിഷന്‍ മേഖലയിലെ പ്രമുഖരായ കുഡല്‍സ്‌കി ഗ്രൂപ്പിന്റെ മീഡിയ ആന്‍ഡ് എന്റര്‍ടൈന്‍മെന്റ്‌ടെക്‌നോളജി വിഭാഗം നാഗ്രാവിഷനുമായി സഹകരിക്കാനും ധാരണയായി. സാംസങ് ടെലിവിഷന്‍ ഉപഭോക്താക്കള്‍ക്ക് ഡിഷ് ടിവിയുടെ സ്മാര്‍ട്ട് പ്ലസ് സേവനങ്ങള്‍ ക്ലൗഡിലൂടെ ആസ്വദിക്കാം. ഇതിനായി പ്രത്യേകം സെറ്റ് ടോപ് ബോക്‌സ് സ്ഥാപിക്കേതില്ല.
പുതിയ സേവനം അവതരിപ്പിക്കുന്നതിന്റെ ഭാഗമായി, പതിനാറോളം ഒടിടി പ്ലാറ്റുഫോമുകള്‍ ലഭ്യമാകുന്ന ഒരുമാസത്തെ സബ്‌സ്‌ക്രിപ്ഷന്‍ സൗജന്യമായി നല്‍കാനും ഡിഷ് ടിവി തീരുമാനിച്ചു.
പുത്തന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഉപഭോക്താക്കള്‍ക്ക് നൂതന സേവനങ്ങള്‍ നല്‍കുകയാണ് ഡിഷ് ടിവിയുടെ ലക്ഷ്യമെന്ന് ഡിഷ് ടിവി ഇന്ത്യയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ മനോജ് ഡോബല്‍ പറഞ്ഞു.
‘വലിയൊരു പരിവര്‍ത്തനമാണ് ഡിടിഎച്ച് വ്യവസായ രംഗത്ത് സംഭവിക്കുന്നത്. ടെലിവിഷന്‍ മേഖലയില്‍ സെറ്റ് ടോപ് ബോക്‌സ് ഇല്ലാതാകുന്ന കാലം വിദൂരമല്ല. ക്ലൗഡ് സാങ്കേതികവിദ്യയുടെ സഹായത്തോടെ ടെലിവിഷനിലേക്ക് നേരിട്ട് ചാനലുകളും ഒടിടി പ്ലാറ്റുഫോമുകളും എത്തിക്കുന്ന രീതിക്ക് തുടക്കമിടുന്ന ഡിഷ് ടിവി,
ഈ മേഖലയിലെ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.പരമ്പരാഗത ചാനലുകളും ഒടിടി സേവനങ്ങളും ഒരൊറ്റ പ്ലാറ്റ്‌ഫോമിലേക്ക് സമന്വയിപ്പിക്കുന്ന ഡിഷ് ടിവിയുടെ ഈ ഉദ്യമം ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണെന്ന് ഡിഷ് ടിവിയുടെ മാര്‍ക്കറ്റിംഗ് കോര്‍പറേറ്റ് ഹെഡ് സുഖ്പ്രീത് സിംഗ് പറഞ്ഞു.
93 1 minute read