ദില്ലി: രാജ്യ സഭയില്‍ സമാജ്വാദി പാര്‍ട്ടി എംപി ജയ ബച്ചനും രാജ്യസഭ അധ്യക്ഷന്‍ ജഗദീപ് ധന്‍കറും തമ്മില്‍ വാക്കേറ്റം. ജയ ബച്ചനെ, ജയ അമിതാഭ് ബച്ചന്‍ എന്ന അഭിസംബോധന ചെയ്തതിനെ ചൊല്ലി ഉപരാഷ്ട്രപതി കൂടിയായ ജഗദീപ് ധന്‍കറും പ്രതിപക്ഷവും നേര്‍ക്ക് നേര്‍ രംഗത്തെത്തി. ചെയര്‍മാന്റെ ശരീര ഭാഷ ശരിയല്ലെന്ന ജയബച്ചന്റെ പരാമര്‍ശമാണ് ധന്‍കറിനെ ചൊടിപ്പിച്ചത്. സെലിബ്രിറ്റിയായതുകൊണ്ട് ജയ ബച്ചന്‍ വായില്‍ തോന്നിയത് പറയരുതെന്നും, മര്യാദ കെട്ട പരാമര്‍ശം അസഹനീയമാണെന്നും ധന്‍കര്‍ പറഞ്ഞു.
‘ഞാനൊരു അഭിനേതാവാണ്. എനിക്ക് ആളുകളുടെ ശരീരഭാഷയും ഭാവങ്ങളും മനസിലാകും. നിങ്ങളുടെ സംസാരരീതി ശരിയല്ല’, എന്ന് ജയ ബച്ചന്‍ പറഞ്ഞു. ഇതോടെ ജയ ബച്ചന്‍ നടിയാണെങ്കില്‍ താന്‍ സഭയിലെ സംവിധായകനാണെന്നും, സംവിധായകന്‍ പറയുന്നത് കേള്‍ക്കണമെന്നും ധന്‍കര്‍ ക്ഷുഭിതനായി. പിന്നാലെ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച ധന്‍കര്‍ രാജ്യത്തെ അസ്ഥിരപ്പെടുത്താനാണ് അവര്‍ നോക്കുന്നതെന്നും ആരോപിച്ചു. ധന്‍കര്‍ അസ്വീകാര്യമായ ഭാഷയില്‍ സംസാരിച്ചുവെന്ന് ജയ ബച്ചന്‍ ആരോപിച്ചു. സഭാധ്യക്ഷന്‍ മാപ്പുപറയണമെന്നും അവര്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷവും ധന്‍കറിനെതിരെ രംഗത്ത് വന്നു.
76 Less than a minute