BUSINESS

ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും ആശ്വാസം; ജിഎസ്ടി നിരക്കുകളിലെ മാറ്റങ്ങള്‍ ഇങ്ങനെ

ന്യൂഡല്‍ഹി: മാസങ്ങള്‍ക്ക് ശേഷം ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ നിരവധി തീരുമാനങ്ങളാണ് കൈക്കൊണ്ടത്. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതയില്‍ നടന്ന 53-ാം ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ഇന്ത്യന്‍ റെയില്‍വേയുടെ വിവിധ സേവനങ്ങളെ ജിഎസ്ടി പരിധിയില്‍ നിന്ന് ഒഴിവാക്കി. പ്ലാറ്റ്‌ഫോം ടിക്കറ്റ്, റെയില്‍വേ സ്‌റ്റേഷനുകളിലെ കാത്തിരിപ്പ് മുറി, വിശ്രമമുറി, ക്ലോക്ക് റൂം എന്നി സേവനങ്ങളെയാണ് ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കിയത്.

ജിഎസ്ടി നിരക്കുകളിലെ മാറ്റങ്ങള്‍:

1. എയര്‍ക്രാഫ്റ്റ് പാര്‍ട്‌സ് ആന്‍ഡ് ടൂള്‍സ്: വിമാനങ്ങളുടെ ഭാഗങ്ങള്‍, ഘടകങ്ങള്‍, ടെസ്റ്റിംഗ് ഉപകരണങ്ങള്‍, ടൂള്‍സ്, ടൂള്‍ കിറ്റുകള്‍ എന്നിവയുടെ ഇറക്കുമതിയ്ക്ക് 5ശതമാനം ഐജിഎസ്ടി

2. പാല്‍ കാനുകള്‍: എല്ലാ സ്റ്റീല്‍, ഇരുമ്പ്, അലുമിനിയം പാല്‍ കാനുകള്‍ക്കും 12% ജിഎസ്ടി

3. കാര്‍ട്ടണ്‍ ബോക്‌സുകള്‍: കാര്‍ട്ടണുകള്‍, ബോക്‌സുകള്‍, പേപ്പര്‍കെട്ടുകള്‍ എന്നിവയുടെ ജിഎസ്ടി 18% ല്‍ നിന്ന് 12% ആയി കുറച്ചു

4. സോളാര്‍ കുക്കറുകള്‍: സിംഗിള്‍ അല്ലെങ്കില്‍ ഡ്യുവല്‍ എനര്‍ജി സ്രോതസ്സുകളായാലും എല്ലാ സോളാര്‍ കുക്കറുകള്‍ക്കും 12 ശതമാനം ജിഎസ്ടി

5. പൗള്‍ട്രി മെഷിനറി ഭാഗങ്ങള്‍: കോഴി വളര്‍ത്തല്‍ യന്ത്രങ്ങളുടെ ഭാഗങ്ങള്‍ക്ക് 12 ശതമാനം ജിഎസ്ടി

6. സ്പ്രിംഗളറുകള്‍: ഫയര്‍ വാട്ടര്‍ സ്പ്രിംഗളറുകള്‍ ഉള്‍പ്പെടെ എല്ലാത്തരം സ്പ്രിംഗളറുകള്‍ക്കും 12 ശതമാനം ജിഎസ്ടി

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പ്ലാറ്റ്‌ഫോം ടിക്കറ്റുകള്‍, റെയില്‍വേ സ്‌റ്റേഷനുകളിലെ കാത്തിരിപ്പ് മുറി, ക്ലോക്ക് റൂമുകള്‍, ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ സേവനങ്ങള്‍, ഇന്‍ട്രാ റെയില്‍വേ ഇടപാടുകള്‍ എന്നിവ പോലുള്ള ചില ഇന്ത്യന്‍ റെയില്‍വേ സേവനങ്ങളെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കും ജോലി ചെയ്യുന്ന പ്രൊഫഷണലുകള്‍ക്കും ആശ്വാസം നല്‍കി താമസ സേവനങ്ങളിലും (ഹോസ്റ്റല്‍, പേയിംഗ് ഗസ്റ്റ്) ഇളവ് അനുവദിച്ചു. പ്രതിമാസം 20,000 രൂപ വരെയുള്ള താമസസൗകര്യത്തെ ജിഎസ്ടി പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

90 ദിവസത്തിന് മുകളില്‍ ഹോസ്റ്റല്‍, പേയിംഗ് ഗസ്റ്റ് സൗകര്യം പ്രയോജനപ്പെടുത്തുന്നവര്‍ക്കാണ് ഈ ഇളവ് ലഭിക്കുക. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വെളിയില്‍ ഹോസ്റ്റലിലോ പേയിംഗ് ഗസ്റ്റായോ താമസിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് ഇത് കൂടുതല്‍ പ്രയോജനം ചെയ്യുക. നേരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുള്ള ഹോസ്റ്റല്‍ സേവനത്തെ ജിഎസ്ടി പരിധിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. തട്ടിപ്പുകള്‍ തടയുന്നതിന് അപേക്ഷകരുടെ ജിഎസ്ടി രജിസ്‌ട്രേഷന്‍ ബയോമെട്രിക് അടിസ്ഥാനമാക്കിയുള്ള ആധാര്‍ ഓതന്റിക്കേഷനിലേക്ക് ഘട്ടംഘട്ടമായി രാജ്യവ്യാപകമായി നടപ്പാക്കാനും ജിഎസ്ടി കൗണ്‍സില്‍ ശുപാര്‍ശ ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button