BREAKINGBUSINESSNATIONAL
Trending

ആദായനികുതി സ്ലാബ് പരിഷ്‌കരിച്ചു; നേട്ടം പുതിയ സ്‌കീമിലുള്ളവര്‍ക്ക്

ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ നികുതിദായകര്‍ക്ക് ആശ്വാസം. പുതിയ നികുതി സമ്പ്രദായത്തില്‍ സ്റ്റാന്‍ഡേര്‍ഡ് സിഡക്ഷന്‍ 50000ത്തില്‍ നിന്ന് 75000 ആക്കി ഉയര്‍ത്തി. നികുതിദായകരില്‍ മൂന്നില്‍ രണ്ട് പേരും പുതിയ നികുതി സമ്പ്രദായം സ്വീകരിച്ചതായി കേന്ദ്രധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ബജറ്റ് പ്രസം?ഗത്തില്‍ വ്യക്തമാക്കി.

പുതിയ നികുതി വ്യവസ്ഥയില്‍ പുതുക്കിയ നികുതി നിരക്ക് ഘടന

0-3 ലക്ഷം രൂപ: ഇല്ല
3-7 ലക്ഷം രൂപ: 5%
7-10 ലക്ഷം- 10%
10-12 ലക്ഷം- 15%
15 ലക്ഷത്തിന് മുകളില്‍- 30%
ഈ മാറ്റത്തിലൂടെ പുതിയ നികുതി സമ്പ്രദായത്തില്‍ 17,500 രൂപ വരെ സമ്പാദിക്കാമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സ്റ്റാന്റേര്‍ഡ് ഡിഡക്ഷന്‍ ഉയര്‍ത്തിയതോടെ 3.75 ലക്ഷം രൂപ വരെ ശമ്പളം വാങ്ങുന്നവര്‍ നിലവില്‍ ആദായ നികുതി അടക്കേണ്ടി വരില്ല. 1961-ലെ ആദായനികുതി ആക്ട് പുനപരിശോധിക്കുമെന്നും ആദായ നികുതി റിട്ടേണ്‍ വൈകിയാല്‍ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കില്ലെന്നും ധനമന്ത്രി പറഞ്ഞു.

Related Articles

Back to top button