BOLLYWOODBREAKING NEWSENTERTAINMENT

ആര്യന്‍ ഖാന്‍ നല്ല കുട്ടിയാണ്, ഇപ്പോള്‍ നടക്കുന്നത് ‘വേട്ടയാടല്‍’- സൂസാനെ

മുംബൈ: മയക്കുമരുന്നു കേസില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ അറസ്റ്റിലായ സംഭവത്തില്‍ പ്രതികരണവുമായി പ്രശസ്ത ഇന്റീരിയര്‍ ഡിസൈനറും നടന്‍ ഹൃത്വിക് റോഷന്റെ മുന്‍ഭാര്യയുമായ സൂസാനെ ഖാന്‍. ബോളിവുഡിലെ ആര്‍ക്കെങ്കിലും നേരേ ആരോപണം ഉയര്‍ന്നാല്‍ വേട്ടയാടുന്നതിന് ഇരയെ കിട്ടിയ ആഹ്ലാദമാണ് ചിലര്‍ക്കെന്ന് സൂസാനെ ഖാന്‍ കുറിച്ചു. ഒരു മാധ്യമം നല്‍കിയ വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു സൂസാനെ. ആര്യന്‍ ഖാന്റെ അമ്മ ഗൗരി ഖാന്റെ അടുത്ത സുഹൃത്ത് കൂടിയാണ് സൂസാനെ.”ഇത് ആര്യനെക്കുറിച്ചു മാത്രമല്ല, കഷ്ടകാലത്തിന് അയാള്‍ മോശം സമയത്ത് മോശം സ്ഥലത്ത് ചെന്നു പെട്ടതാണ്. ഈ അവസ്ഥ പലരെയും ആവേശഭരിതരാക്കുകയും അവര്‍ വിച്ച് ഹണ്ട് (മന്ത്രവാദ വേട്ട- മന്ത്രവാദിനിയെന്ന് ആരോപിക്കപ്പെട്ട ആളുകളെ കണ്ടെത്തി അവരെ വിചാരണയ്ക്ക് വിധേയരാക്കുന്ന രീതി. പണ്ട് യൂറോപ്പിലും അമേരിക്കയിലും ഇതിന്റെ പേരില്‍ ധാരാളം ആളുകള്‍ ക്രൂശിക്കപ്പെട്ടിരുന്നു. അതില്‍ നിന്നാണ് ‘വിച്ച് ഹണ്ട്’ എന്ന പദം രൂപം കൊണ്ടത്. ) ആരംഭിക്കുകയും ചെയ്തു. ബോളിവുഡിലുള്ളവര്‍ പലപ്പോഴും ഇതിന്റെ ഇരകളാണ്. ആര്യന്‍ ഖാന്‍ നല്ല കുട്ടിയാണ്. എന്റെ ഹൃദയം ഗൗരിക്കൊപ്പമാണ്” – സൂസാനെ വ്യക്തമാക്കി.കേസില്‍ ആര്യന്‍ ഖാന്‍, അര്‍ബാസ് മര്‍ച്ചന്റ്, മുണ്‍ മുണ്‍ ധമേച്ച എന്നിവരെ കോടതി ഒക്ടോബര്‍ ഏഴുവരെ എന്‍സിബി കസ്റ്റഡിയില്‍ വിട്ടു. ആര്യന്‍ ഖാനെ ഒക്ടോബര്‍ 11 വരെ കസ്റ്റഡിയില്‍ വേണമെന്ന് എന്‍.സി.ബി. കോടതിയില്‍ ആവശ്യപ്പെട്ടു. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അനില്‍ സിങ്ങാണ് എന്‍.സി.ബിക്ക് വേണ്ടി കോടതിയില്‍ ഹാജരായത്. പ്രതികളില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനുണ്ടെന്നും ലഹരിമരുന്ന് നല്‍കിയവരെക്കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്തേണ്ടതുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.ആര്യന്റെ ഫോണില്‍നിന്ന് നിര്‍ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് എന്‍സിബി പറയുന്നത്. കോഡ് ഭാഷയിലാണ് പ്രതികള്‍ ചാറ്റ് ചെയ്തിരുന്നതെന്നും അനില്‍ സിങ്ങ് കോടതിയില്‍ പറഞ്ഞു. അഭിഭാഷകനായ സതീഷ് മനീഷ് ഷിന്‍ഡെയാണ് ആര്യന് വേണ്ടി ഹാജരായത്. തന്റെ കക്ഷിയില്‍നിന്ന് ലഹരിമരുന്ന് പിടിച്ചെടുത്തിട്ടില്ലെന്ന് പ്രതിഭാഗം കോടതിയില്‍ വാദിച്ചു. കപ്പലിലെ മറ്റുള്ളവരില്‍നിന്ന് ലഹരിമരുന്ന് പിടിച്ചെടുത്തിട്ടുണ്ടെങ്കില്‍ ആര്യനെ കസ്റ്റഡിയിലെടുക്കേണ്ട ആവശ്യമില്ലെന്നും മനീഷ് ഷിന്‍ഡെ പറഞ്ഞു.അന്താരാഷ്ട്ര ലഹരിസംഘവുമായി ബന്ധമുണ്ടെന്നാണ് പ്രോസിക്യൂഷന്‍ വാദം. ചില വാട്‌സാപ്പ് ചാറ്റുകളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം ആരോപിക്കുന്നത്. എന്നാല്‍ ഇതിനൊന്നും തെളിവില്ലെന്നും കോടതിക്ക് ചാറ്റുകള്‍ പരിശോധിക്കാമെന്നും പ്രതിഭാഗം വ്യക്തമാക്കി. കപ്പലില്‍ ഉദ്യോഗസ്ഥരെ കണ്ടപ്പോള്‍ ഓടിയൊളിക്കാന്‍ ശ്രമിച്ചില്ലെന്നും അവരെ പരിശോധന നടത്താന്‍ അനുവദിച്ചെന്നും ആര്യന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.

Related Articles

Back to top button