സിനിമാമേഖലയിലേക്ക് കടന്നുവരുമ്പോള്‍ നേരിടേണ്ടിവന്നിട്ടുള്ള പ്രതിസന്ധികളെ കുറിച്ച് തുറന്നുപറഞ്ഞ് നടി വിദ്യാ ബാലന്‍. കരിയറിന്റെ തുടക്കത്തില്‍ ഷൂട്ടിങ്ങിനിടയില്‍ വെച്ച് സിനിമയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും ഇതന്വേഷിച്ചപ്പോള്‍ നിര്‍മാതാവ് മോശമായി പെരുമാറിയെന്നും വിദ്യാ ബാലന്‍ പറഞ്ഞു. ഇതിനെ തുടര്‍ന്ന് ആറുമാസത്തോളം കണ്ണാടിയില്‍ നോക്കാന്‍ സാധിച്ചിട്ടില്ലെന്നും വിദ്യ പറഞ്ഞു.
ഞാന്‍ ഒരു തമിഴ് സിനിമയുടെ ഭാഗമായി രണ്ട് ദിവസം അഭിനയിച്ചു. എന്നാല്‍ അതിന് ശേഷം എനിക്ക് പകരം മറ്റൊരാള്‍ വന്നു. മാതാപിതാക്കളോടൊപ്പം ഇക്കാര്യം ചോദിക്കാന്‍ നിര്‍മാതാവിന്റെ ചെന്നൈയിലെ ഓഫീസിലെത്തി. അവിടെ വച്ച് സിനിമയിലെ ഒരു ഭാഗം തന്റെ മാതാപിതാക്കള്‍ക്ക് കാണിച്ചുകൊടുക്കുകയും തന്നെ കണ്ടാല്‍ ഒരു ഒരു നായികയാണെന്ന് തോന്നുന്നുണ്ടോ എന്ന് ചോദിക്കുകയും ചെയ്തു. അഭിനയിക്കാനോ ഡാന്‍സ് കളിക്കാനോ അറിയില്ലെന്നും അയാള്‍ പറഞ്ഞതായി വിദ്യാബാലന്‍ പ്രതികരിച്ചു.
നിര്‍മാതാവിന്റെ വാക്കുകള്‍ തന്നെ ഏറെ നാള്‍ വേട്ടയാടിയെന്നും നടി വെളിപ്പെടുത്തി. സ്വയം മോശമാണെന്ന തോന്നലില്‍ ആറു മാസത്തോളം കണ്ണാടിയില്‍ നോക്കിയിട്ടില്ല. നിങ്ങള്‍ക്ക് ഒരാളെ ഒഴിവാക്കണമെങ്കില്‍ അങ്ങനെ ചെയ്തോളൂ, പക്ഷേ വാക്കുകള്‍ മിതമായി ഉപയോഗിക്കണം. കാരണം വാക്കുകള്‍ക്ക് ഒരാളെ തകര്‍ക്കാനുള്ള ശക്തിയുണ്ട്.- നടി പറഞ്ഞു.
ആളുകളോട് ദയയോടെ ഇടപെടണമെന്ന് ഈ സംഭവം പഠിപ്പിച്ചെന്നും ആറുമാസത്തോളം നിര്‍മാതാവ് തന്റെ പ്രതിച്ഛായ തകര്‍ത്തെന്നും വിദ്യാബാലന്‍ പറഞ്ഞു. സിനിമകളില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ടിട്ടുണ്ടെന്ന കാര്യം നേരത്തേ തന്നെ നടി പല അഭിമുഖങ്ങളിലും വെളിപ്പെടുത്തിയിട്ടുണ്ട്.
സിനിമാ പരമ്പരയായ ഭൂല്‍ ഭൂലയ്യയുടെ മൂന്നാം ഭാ?ഗമാണ് വിദ്യാ ബാലന്റെ പുറത്തിറങ്ങാനുള്ള ചിത്രം. കാര്‍ത്തിക് ആര്യനാണ് നായകവേഷത്തില്‍. രണ്ടാം ഭാ?ഗത്തില്‍ അവതരിപ്പിച്ച റൂഹ് ബാബ എന്ന കഥാപാത്രത്തെ അദ്ദേഹം വീണ്ടും അവതരിപ്പിക്കുന്നു. ത്രിപ്തി ദിമ്രിയാണ് മറ്റൊരു സുപ്രധാനവേഷത്തിലെത്തുന്നത്. ദീപാവലിയോടനുബന്ധിച്ച് നവംബര്‍ ഒന്നിന് ചിത്രം തിയേറ്ററുകളിലെത്തും.
91 1 minute read