BUSINESS

ഇന്ത്യയില്‍ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുമായി ഇന്‍ഡ്കല്‍ ടെക്‌നോളോജിസ്

കൊച്ചി,, : ടെക്‌നോളജി കമ്പനിയായ ഇന്‍ഡ്കല്‍ ടെക്‌നോളജീസ് ഇന്ത്യയില്‍ സ്മാര്‍ട് ഫോണുകള്‍ പുറത്തിറക്കുന്നു.
ഐസിടി കമ്പനിയായ ഏയ്‌സര്‍ ഇന്‍കോര്‍പ്പറേറ്റഡുമായി ഒപ്പുവച്ച ട്രേഡ് മാര്‍ക്ക് ലൈസന്‍സിങ്ങ് കരാറിന്റെ കീഴിലാണ് 2024 പകുതിയോടു കൂടെ 15,000 രൂപക്കും 50,000 രൂപക്കുമിടയില്‍ വില നിശ്ചയിച്ചിരിക്കുന്ന സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെത്തുന്നത്.
‘മികച്ച രീതിയില്‍ ഡിസൈന്‍ ചെയ്ത, സ്മാര്‍ട്ട് ഫോണുകളുടെ വലിയ ഒരു നിരയാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുവാന്‍ പോകുന്നതെന്ന് ഇന്‍ഡ്കല്‍ ടെക്‌നോള്‍ജീസിന്റെ സി ഇ ഒ ആനന്ദ് ദുബെ പറഞ്ഞു.
‘ഇന്ത്യന്‍ വിപണിയില്‍ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഉല്‍പ്പന്നങ്ങള്‍ നല്‍കാന്‍ ഞങ്ങള്‍ക്ക് സാധിക്കുന്നു,’ ഏയ്‌സര്‍ ഇന്‍ കോര്‍പ്പറേറ്റഡിന്റെ ഗ്ലോബല്‍ സ്ട്രാറ്റജിക് അലയന്‍സസ് വൈസ് പ്രസിഡന്റായ ജെയ്ഡ് ഷൂ പറഞ്ഞു.

Related Articles

Back to top button