BREAKINGKERALA

‘ഒറ്റത്തന്ത’ പ്രയോഗം; സുരേഷ് ഗോപിക്കെതിരെ പൊലീസില്‍ പരാതി

തൃശൂര്‍: സുരേഷ് ഗോപിയുടെ ‘ഒറ്റത്തന്ത’ പ്രസംഗത്തില്‍ പരാതി. കോണ്‍ഗ്രസ് സഹയാത്രികനായ അഭിഭാഷകന്‍ വി ആര്‍ അനൂപാണ് സുരേഷ് ഗോപിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. ചേലക്കര പ്രസംഗത്തില്‍ മുഖ്യമന്ത്രിക്കെതിരെ അധിഷേപം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. സിപിഎം പരാതി നല്‍കാത്തതിനാലാണ് പരാതി നല്‍കുന്നതെന്ന് വി ആര്‍ അനൂപ് പ്രതികരിച്ചു.

തൃശൂര്‍ പൂരം കലക്കിയതിന്റെ അന്വേഷണം സിബിഐയെ ഏല്‍പിക്കാന്‍ വെല്ലുവിളിച്ചുകൊണ്ടാണ് സുരേഷ് ഗോപി ഒറ്റ തന്ത പരാമര്‍ശം നടത്തിയത്. ചേലക്കരയിലെ ബിജെപി തെരഞ്ഞെടുപ്പ് യോഗത്തിലാണ് സുരേഷ് ഗോപി പരാമര്‍ശം നടത്തിയത്. അതേസമയം, ആരുടേയും അച്ഛന് വിളിച്ചിട്ടില്ലെന്നായിരുന്നു സുരേഷ് ഗോപിയുടെ വിശദീകരണം. അത്തരത്തില്‍ വിളിക്കാന്‍ ഉദ്ദേശിക്കുന്നുമില്ലെന്നും സിനിമാ ഡയലോഗ് പറയുക മാത്രമാണ് ചെയ്തതെന്ന് സുരേഷ് ഗോപി വിശദീകരിച്ചു.

Related Articles

Back to top button