പിറന്നാളുകള്‍ പലവിധത്തില്‍ ആഘോഷിക്കാം. വ്യത്യസ്തമാക്കി ‘നഗരത്തില്‍ സംസാരവിഷയ’വുമാക്കാം. ജന്മദിനാഘോഷത്തോടനുബന്ധിച്ചുള്ള അത്തരത്തിലൊരു ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ ശ്രദ്ധേയമായിരിക്കുന്നത്. പാകിസ്താനി ഗായികയും കണ്ടന്റ് ക്രിയേറ്ററുമായ റബീക്ക ഖാന്‍ പങ്കുവെച്ച ചിത്രങ്ങളാണിവ. ഡസന്‍കണക്കിന് ബലൂണുകള്‍ക്കൊപ്പം വായുവിലുയര്‍ന്നു നില്‍ക്കുന്നതും പറന്നിറങ്ങിയതുമായ റബേക്കയുടെ ചിത്രങ്ങള്‍ ഇതിനോടകം നേടിയത് ഒന്നരലക്ഷത്തിലധികം ലൈക്കുകളാണ്. സാമൂഹികമാധ്യമങ്ങളില്‍ നിരവധി ഫോളോവേഴ്സുള്ള ഇന്‍ഫ്ളുവന്‍സറാണ് റബീക്ക.
സാഹസികമായി ഒരു ക്രെയിനിന്റെ സഹോയത്തോടെയാണ് റബീക്ക പറന്നിറങ്ങിയത്. റബീക്ക ധരിച്ചിരുന്ന മനോഹരമായ ഓറഞ്ച് നിറത്തിലുള്ള വസ്ത്രത്തിന്റെ പിന്‍ഭാഗത്താണ് അതേ നിറത്തിലുള്ള ബലൂണുകള്‍ ഘടിപ്പിച്ചിരുന്നത്. അല്‍പനേരം ‘ആകാശത്ത് തങ്ങുന്ന’ റബീക്ക ഭയമോ പരിഭ്രമമോ ഇല്ലാതെ ഫോട്ടോയ്ക്കായി പുഞ്ചിരിച്ചുകൊണ്ട് ഫോട്ടായ്ക്കായി പോസ് ചെയ്തിരിക്കുന്നു.
കൗമാരകാലത്തിന് വിട, ഇരുപതുകള്‍ക്ക് സ്വാഗതം! സാഹസികതകള്‍ ആരംഭിക്കട്ടേ എന്നാണ് ചിത്രങ്ങള്‍ പങ്കുവെച്ച് റബീക്ക ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്. രണ്ടുദിവസം മുന്‍പാണ് ഈ ചിത്രങ്ങള്‍ പങ്കുവെച്ചത്. വായുവിലുയര്‍ന്നു നില്‍ക്കുന്ന റബീക്കയെ കണ്ട് ഫോളോവേഴ്സ് അക്ഷരാര്‍ഥത്തില്‍ അമ്പരന്നു. ഏതുവിധത്തിലാണ് റബീക്ക ഉയര്‍ന്നുനില്‍ക്കുന്നതെന്നുളള സംശയം പലരും പങ്കുവെക്കുകയും ചെയ്തു. ഫോട്ടോഷോപ്പിങ് നടത്തിയതാണോയെന്ന് സംശയിച്ചവരുമുണ്ട്.
തൊട്ടടുത്ത ദിവസം ഫോട്ടോഷൂട്ടിന്റെ ബിഹൈന്‍ഡ്-ദ-സീന്‍സ് വീഡിയോ റബീക്ക പങ്കുവെച്ചതോടെ ചിത്രങ്ങളെ കുറിച്ചുള്ള സംശയങ്ങള്‍ അകന്നു. ക്രെയിന്റെ സഹായത്തോടെയാണ് ചിത്രങ്ങള്‍ പകര്‍ത്തിയതെന്ന് വീഡിയോ വ്യക്തമാക്കി. സുരക്ഷാസംവിധാനങ്ങളോടെയായിരുന്നു ഫോട്ടോഷൂട്ട്. കുറച്ച് പ്രയാസകരമായിരുന്നെങ്കിലും എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണമെന്നുള്ള ആഗ്രഹമാണ് ഇത്തരമൊരു ഫോട്ടോഷൂട്ടിലേക്കെത്തിച്ചതെന്ന് റബീക്ക പോസ്റ്റില്‍ വ്യക്തമാക്കി
85 1 minute read