ന്യൂഡല്‍ഹി: നീറ്റ് പരീക്ഷ ക്രമക്കേട് വിവാദത്തില്‍ പ്രതികരണവുമായി കേന്ദ്ര വിദ്യാഭ്യസമന്ത്രി ധര്‍മേന്ദ്രപ്രധാന്‍. പരീക്ഷ തത്കാലം റദ്ദാക്കില്ലെന്ന് സൂചനയും മന്ത്രി നല്‍കി .ബിഹാറിലേത് ഒറ്റപ്പെട്ട സംഭവമാണ്. ലക്ഷക്കണക്കിന് വിദ്യാര്‍ഥികളെ ബാധിക്കാന്‍ പാടില്ലെന്നും ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു.
നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ സുതാര്യത ഉറപ്പാക്കാന്‍ ഉന്നതതലസമിതി രൂപവത്കരിക്കുമെന്ന് അദ്ദേഹം ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിദ്യാര്‍ഥികളുടെ താത്പര്യം സംരക്ഷിക്കും. സുതാര്യതയില്‍ വിട്ടുവീഴ്ചയില്ല. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകളില്‍ ബിഹാര്‍ സര്‍ക്കാരില്‍നിന്ന് വിവരം തേടിയിരുന്നു.ചില വിവരങ്ങള്‍ അവരില്‍നിന്ന് ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടത്തും. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
1,104 Less than a minute