KERALALATEST

കത്ത് വിവാദത്തിൽ ഒറിജിനൽ കത്ത് കണ്ടെത്തിയില്ല; ലഭിച്ചത് സ്‌ക്രീൻഷോട്ട്, ക്രൈംബ്രാഞ്ച് കേസെടുക്കും

കരാർ നിയമനത്തിന് പാർട്ടി ലിസ്റ്റ് ആവശ്യപ്പെട്ടുള്ള മേയറുടെ ലെറ്റർ ഹെഡിൽ നിന്നുള്ള കത്ത് കണ്ടെത്താനാവാതെ ക്രൈംബ്രാഞ്ച്. ഒറിജിനൽ കത്ത് കണ്ടെത്താൻ ക്രൈംബ്രാഞ്ചിന് കഴിഞ്ഞില്ല. ലഭിച്ചത് കത്തിൻറെ സ്‌ക്രീൻഷോട്ട് മാത്രമാണ്. ഒറിജിനൽ കത്ത് കണ്ടെത്തിയാലേ ഇത് വ്യാജരേഖയാണോ എന്ന് കണ്ടെത്താനാകു. കത്ത് കണ്ടെത്താൻ കേസ് എടുത്ത് അന്വേഷണം വേണമെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട്.

ഡി ആർ അനിൽ തയാറാക്കിയ കത്തിൻറെ ഒറിജിനലും ലഭിച്ചില്ല. അനാവൂർ നാഗപ്പൻറെ മൊഴിയെടുക്കാൻ ഇനി ശ്രമിക്കില്ല. ടെലിഫോണിൽ എടുത്ത മൊഴി മതിയെന്നാണ് ക്രൈംബ്രാഞ്ച് തീരുമാനം.

Related Articles

Back to top button